കോവിഡ് കാല സേവനം : മലയാളി നഴ്സിന് സൗദിയുടെ ആദരം

സൗദി : കോവിഡ് കാലത്ത് ആത്മാര്‍ത്ഥവും സമര്‍പ്പിതവുമായ സേവനം നല്‍കിയ മലയാളി നഴ്സിന് സൗദി ആരോഗ്യമന്ത്രാലയത്തിന്റെ ആദരം. ജിസാനില്‍ അബൂ അരീഷ് ജനറല്‍ ആശുപത്രിയില്‍ ഹെഡ് നഴ്സായ കണ്ണൂര്‍ ഏരുവേശി സ്വദേശിനിയായ ഷീബ അബ്രഹാമിനെയാണ് സൗദി ആദരിച്ചത്. രാജ്യത്തെ മികച്ച 20 ആരോഗ്യപ്രവര്‍ത്തകരെ ആദരിച്ച പരിപാടിയിലാണ് ഷീബയ്ക്ക് അംഗീകാരം.

ഏപ്രില്‍ മാസം നാട്ടില്‍ ഷീബയുടെ അച്ഛന്‍ മരിച്ചെങ്കിലും നാട്ടിലെത്താന്‍ കഴിഞ്ഞില്ല. ഡ്യൂട്ടിയില്‍ തുടര്‍ന്നു. നിസ്വാര്‍ത്ഥമായ ഈ സേവനത്തെയാണ് സൗദി ആരോഗ്യമന്ത്രാലയം അംഗീകരിച്ചത്.