നടി മഞ്ജു പോത്ത് കൃഷി ആരംഭിച്ചു


ആറ്റിങ്ങല്‍: സീരിയല്‍, സിനിമ താരം മഞ്ജുപിള്ള ആരംഭിച്ച പോത്ത് ഫാം സോഷ്യല്‍മീഡിയയില്‍ വൈറലാണ്. മഞ്ജു പിള്ള തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിനടുത്താണ് ഫാം തുടങ്ങിയത്.
തട്ടിമുട്ടി എന്ന പരമ്പരയിലെ മോഹനവല്ലിയെന്ന കഥാപാത്രമായാണ് താരം ഏറെ ശ്രദ്ധ നേടുന്നത്. സീരിയല്‍ സിനിമ വിശേഷങ്ങള്‍ക്ക് ഒപ്പം തന്നെ താരം തന്റെ വീട്ടുവിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി കൃത്യമായി പങ്കുവയ്ക്കാറുണ്ട് . അങ്ങനെയാണഅ പോത്ത് കൃഷിയും പ്രചരിപ്പിച്ചത്.
ഒരിക്കല്‍ ആടിനെ കറക്കുന്ന വീഡിയോ അടുത്തിടെ താരം പങ്കുവച്ചത് ഹിറ്റായി മാറിയിരുന്നു . വീടിനോട് ചേര്‍ന്ന് പുതിയൊരു കൃഷി ആരംഭിച്ചതായി താരം ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോള്‍ വീട്ടിലെത്തിയ പുതിയ അതിഥികളെകുറിച്ചാണ് നടി പറയുന്നത്.
ഫാമിലേക്ക് പോത്തുകളുമായി രണ്ടാമത്തെ ലോഡെത്തി എന്നാണ് മഞ്ജു ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ സഹിതം പങ്കുവച്ചിരിക്കുന്നത് .