അറബ് മേഖലയിലെ സമാധാനത്തിന് സൗദി പ്രതിജ്ഞാബദ്ധമെന്ന്

ഇസ്രായേല്‍- യു.എ.ഇ കരാര്‍ സംബന്ധിച്ച് ആദ്യത്തെ അഭിപ്രായപ്രകടനം


ലണ്ടന്‍: അറബ് മേഖലയിലെ സമാധാനത്തിന് സൗദി പ്രതിജ്ഞാബദ്ധമെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍. ബെര്‍ലിനില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. പലസ്തീനികളും ഇസ്രായേലും തമ്മിലുള്ള സമാധാനമുണ്ടാകണം.
ഇരു രാജ്യങ്ങളുടേയും ഐക്യത്തിന് തടസ്സം നില്‍ക്കുന്നതാണ് ഇസ്രായേലിന്റെ ഏകപക്ഷീയമായ നയങ്ങളും ക്രമവിരുദ്ധമായ കൈയേറ്റങ്ങളുമെന്നും അദ്ദേഹം പറഞ്ഞു. പലസ്തീനികളും ഇസ്രായേലികളും തമ്മില്‍ സമാധാത്തിലാകാന്‍ കഴിഞ്ഞാല്‍ എല്ലാം സാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രായേല്‍ അധീശത്വം അവസാനിപ്പിക്കാനും മേഖലയില്‍ സമാധാനം കൈവരുത്താനും യുഎഇയും ഇസ്രായേലും കഴിഞ്ഞ വ്യാഴാഴ്ച കരാറുണ്ടാക്കിയിരുന്നു