കോവിഡ് ലോക്ഡൗണില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് വീഡിയോ കോണ്‍ഫറന്‍സിംഗ് സോഫ്റ്റ് വെയറുകളാണ്. സൂം ഉപയോഗപ്പെടുത്തുന്നവരാണ് ഏറെയും. ഒരേ സമയം നാല് പേരെ മാത്രം വീഡിയോ കോള്‍ ചെയ്യാമായിരുന്ന വാട്സാപ്പും സൂമിനോട് മത്സരിക്കാന്‍ എട്ടുപേരെ വരെ ഒരേ സമയം വീഡിയോ കോളില്‍ ആഡ് ചെയ്യാവുന്ന ഫീച്ചര്‍ അവതരിപ്പിച്ചു. എന്നാലിപ്പോളിതാ 12 പേരെ ഒരേ സമയം വീഡിയോ കോള്‍ ചെയ്യാനുള്ള സൗകര്യം അവതരിപ്പിച്ചിരിക്കുകയാണ് വീഡിയോ കോളിംഗ് ആപ്ലിക്കേഷനായ ഗൂഗിള്‍ ഡ്യുവോ.
12 പേരെ ഉള്‍പ്പെടുത്താമെന്നത് മാത്രമല്ല നെറ്റ്വര്‍ക്ക് കുറവുള്ളവര്‍ക്കും ഇതിലൂടെ വീഡിയോ കോളില്‍ പങ്കാളികളാകാം. വളരെ കുറഞ്ഞ ബാന്‍ഡ്വിഡ്ത്ത് കണക്ഷനുകളില്‍ പോലും വീഡിയോ കോള്‍ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായുള്ള ഒരു പുതിയ വീഡിയോ കോഡെക് സാങ്കേതികവിദ്യയാണ് ഡ്യുവോ അവതരിപ്പിച്ചിട്ടുള്ളത്.
വീഡിയോ, വോയ്‌സ് കോളുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത സമയത്ത് അവ മെസേജുകളായി അയക്കാനുള്ള സൗകര്യം ഇതിലുണ്ട്. നേരത്തെ മണിക്കൂറിന് ശേഷം നീക്കം ചെയ്യപ്പെടുന്ന വീഡിയോ, വോയ്‌സ് മെസേജുകള്‍ ഓട്ടോമാറ്റിക് ആയി സേവ് ചെയ്യപ്പെടുന്ന സൗകര്യവും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
കോളിനിടയില്‍ ഫോട്ടോ പകര്‍ത്താനുള്ള സൗകര്യവും ഡ്യുവോ അവതരിപ്പിച്ചിട്ടുണ്ട്. ഗ്രൂപ്പ് കോളിനിടെയുള്ള ചിത്രം ഒരാള്‍ക്ക് പകര്‍ത്താനാവുകയും സംസാരിച്ചുകൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും ഓട്ടോമാറ്റിക്കായി ആ ചിത്രം അയയ്ക്കുകയും ചെയ്യാം. നിലവില്‍ സ്മാര്‍ട്‌ഫോണുകളിലും, ടാബ് ലെറ്റിലും, ക്രോംബുക്കിലും ഈ ഫീച്ചര്‍ ലഭിക്കും.
Home Uncategorized കുറഞ്ഞ നെറ്റ് വര്‍ക്കില്‍ ഒരേസമയം 12 പേരെ വീഡിയോ കോള്‍ ചെയ്യാമെന്ന് ഗൂഗിള്‍ ഡ്യൂവോ