ഭൂപടങ്ങളിൽ ചോരപൊടിഞ്ഞവർ

കെ.എസ് .സഫീന

പ്രണയരാജ്യത്തെ ഉരുള്‍പൊട്ടലുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ..?
അതുവരെ ഉണ്ടായിരുന്ന ഒരു പ്രദേശമാകെ നിന്നനില്‍പ്പില്‍,
ഇല്ലാതെയാവും.

ശേഷിപ്പുകള്‍ ചികഞ്ഞെടുത്താലും,
ഉയിരും ഉണര്‍വും
എല്ലാം.. നഷ്ടപ്പെട്ട ജഡങ്ങള്‍ പോലെ,
എന്തോ ..ചിലത് കിട്ടിയെന്നുവരാം.

അവിടെ ഒരു കുടിലുണ്ടായിരുന്നുവെന്നും,
ഇവിടെയൊരു പുഴ,അപ്പുറത്തൊരു കാട് എന്നൊക്കെ,വിങ്ങിപ്പൊട്ടി
ഓര്‍മ്മകള്‍ പാകപ്പെടുത്തുമ്പോഴെക്കും,
ശൂന്യമായ ഹൃദയവും
തണുത്തുറഞ്ഞ മിഴികളും
അനേകം സ്വപ്നങ്ങളുടെ
അടക്കവും കഴിഞ്ഞ് മടങ്ങുകയാവും.

പുനര്‍നിര്‍മ്മാണസാദ്ധ്യതകളില്ലാത്ത, ചോരപ്പാടുകളുളള പൊടിഞ്ഞതും,പൊട്ടിയതുമായവ ,
ആര്‍ക്കുംവേണ്ടാതെ
ചിതറിത്തെറിച്ച് കിടപ്പുണ്ടാവും.
ഓരോരുത്തരുടേയും ഭൂതകാലങ്ങളില്‍.

പ്രണയം,
നഷ്ടങ്ങളുടേതുകൂടിയാണ്,എന്ന് കൂട്ടിവായിക്കപ്പെടാന്‍,പഠിച്ച അന്നുമുതലാണ്.
ഹൃദയഭൂപടങ്ങളില്‍ ചോരപൊടിയിച്ചവര്‍ക്കിടയില്‍ നിന്നും,
എന്നന്നേക്കുമായി
ഒരു കടല്‍ പിന്‍തിരിഞ്ഞത്.
………………………..
കെ.എസ് .സഫീന
കണ്ണംപറമ്പില്‍ വീട്
ഫാത്തിമാപുരം പി.ഒ
ചങ്ങനാശ്ശേരി
കോട്ടയം ജില്ല
ഫോണ്‍ :7012910509