ഇന്ദ്രജിത്തിനെ കൊറോണ ചലഞ്ചാക്കിയത് മക്കള്‍

കൊറോണ ലോക്ഡൗണില്‍ ഇന്ദ്രജിത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ വൈറല്‍. മലയാള സിനിമയില്‍ നായകനായും പ്രതിനായകനായും തിളങ്ങുന്ന താരമാണ് ഇന്ദ്രജിത്ത്.
ലോക്ക്ഡൗണിനെ തുടര്‍ന്ന് ബ്യൂട്ടിപാര്‍ലറുകളും സലൂണുകളുമെല്ലാം അടച്ചതോടെ അച്ഛനെ സുന്ദരനാക്കാനുള്ള ജോലി ഏറ്റെടുത്തിരിക്കുകയാണ് മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയും.
ഷേവിങ് സെറ്റും ട്രിമ്മറും കയ്യില്‍ പിടിച്ചു നില്‍ക്കുന്ന മക്കള്‍ക്കൊപ്പം സെല്‍ഫി എടുക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. മക്കള്‍ക്കൊപ്പമുള്ള ഇന്ദ്രജിത്തിന്റെ കുസൃതിചിത്രം ആരാധകരുടെ മനസു കീഴടക്കുകയാണ്. ക്വാറന്റീന്‍ ലുക്ക് അടിപൊളിയാണ്, പിള്ളേര് ചതിച്ചല്ലോ പിള്ളേച്ചാ, എന്നാണ് കമന്റുകള്‍.