ഭക്ഷണശാലയില്‍ പാചക വാതകം ചോര്‍ന്നുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. സംഭവത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. റിയാദിലെ അല്മുന്സിയ ജില്ലയിലായിരുന്നു സംഭവം. സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.സ്ഫോടനത്തില്‍ ഭക്ഷണശാല ഏറെക്കുറെ പൂര്‍ണമായി തകര്‍ന്നു. സമീപത്തെ ഏതാനും വ്യാപാര സ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.