ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ ഇനി ഏതൊരു ഇന്ത്യന്‍ പൗരനും കാര്‍ഷികേതര ഭൂമി വാങ്ങാം. മുനിസിപ്പല്‍ പ്രദേശങ്ങളെ നിയന്ത്രിക്കുന്ന പുതിയ ഭൂനിയമങ്ങള്‍ കേന്ദ്രം ഇന്നലെ പുറത്തിറക്കി. പുതിയ നിയമപ്രകാരം കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരില്‍ ആര്‍ക്കും ഭൂമി വാങ്ങാന്‍ അനുവാദമുണ്ട്.
ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം ജമ്മു കശ്മീരിലെ കാര്‍ഷികേതര ഭൂമി വാങ്ങുന്നതിന് പാര്‍പ്പിടമോ സ്ഥിരമായ റസിഡന്റ് സര്‍ട്ടിഫിക്കറ്റോ ആവശ്യമില്ല. എന്നാല്‍, കര്‍ഷകര്‍ക്കോ കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആളുകള്‍ക്കോ മാത്രമേ കാര്‍ഷിക ഭൂമി വാങ്ങാന്‍ അനുവാദമുള്ളൂ.