മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഈ വര്‍ഷം അവസാനം നടക്കാനിരിക്കെ, കോണ്‍ഗ്രസ്, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി എന്‍സിപി-(എസ്പി)ശിവസേന (യുബിടി) എന്നിവരടങ്ങുന്ന മഹാ വികാസ് അഘാഡി സഖ്യത്തിലെ സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.
288 അംഗങ്ങളുള്ള നിയമ സഭയിലേക്ക് ഈ വര്‍ഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. കഴിഞ്ഞ ദിവസം നേരത്തെ മൂന്ന് പ്രധാന സഖ്യകക്ഷികളായ കോണ്‍ഗ്രസ്, എന്‍സിപി-(എസ്പി) ശിവസേന (യുബിടി) എന്നിവയുടെ ഉന്നത നേതാക്കള്‍ യോഗം ചേര്‍ന്ന് സീറ്റ് പങ്കിടല്‍ ചര്‍ച്ച ചെയ്തു.
കോണ്‍ഗ്രസ് 120-130 നിയമസഭാ സീറ്റുകളില്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. വരുന്ന തെരഞ്ഞെടുപ്പില്‍ ശിവസേന (യുബിടി) 90-100 സീറ്റുകളിലും എന്‍സിപി-എസ്പി 75-80 സീറ്റുകളിലും മത്സരിക്കും.
സീറ്റ് വിഭജനം ചര്‍ച്ച ചെയ്യാന്‍ മഹാരാഷ്ട്ര കോണ്‍ഗ്രസ് യൂണിറ്റ് രണ്ട് ദിവസത്തെ യോഗം ചേരുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.