റിയാദ്: തിരുവനന്തപുരം ആറ്റിങ്ങല്‍ തോന്നക്കല്‍ സ്വദേശി പുതുവല്‍വിള വീട്ടില്‍ മുഹമ്മദ് ഇസ്മാഇൗല് (58) സൗദി അറേബ്യയില്‍ മരിച്ചു. റിയാദില്‍ നിന്ന് 560 കിലോമീറ്റര്‍ അകലെ സുലെയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
പിതാവ്: ഇബ്രാഹീം. മാതാവ്: റഹീമ ബീവി. ഭാര്യ: ആരിഫ ബീവി. മക്കള്‍: അന്‍സി, അന്‍സാര്‍, അസി. മരണാനന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സുെലയിലെ സാമൂഹിക പ്രവര്‍ത്തകരായ സിദീഖ് കൊപ്പം, ഹംസ കണ്ണൂര്‍ എന്നിവരെ സഹായിക്കാന്‍ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെല്‍ഫെയര്‍ വിങ് ചെയര്മാന് റഫീഖ് പുല്ലൂരിെന്റ നേതൃത്വത്തില്‍ യൂനുസ് കൈതക്കോടന്‍, ഇസ്ഹാഖ് താനൂര്‍ എന്നിവര്‍ രംഗത്തുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സുലെയിലില് ഖബറടക്കും.