റിയാദ്: സൗദി അറേബ്യയില്‍ 353 പേര്‍ക്ക് കൂടി പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചു. തിങ്കളാഴ്ച ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം രോഗമുക്തി നിരക്കില്‍ കുറവുണ്ട്. രാജ്യത്താകെ 249 രോഗികള്‍ മാത്രമാണ് സുഖം പ്രാപിച്ചത്. രാജ്യത്ത് വിവിധയിടങ്ങളിലായി നാലു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 370987 ആയി. ഇതില്‍ 362062 പേര് സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6410 ആയി. 2515 പേര് രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. അതില്‍ 427 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.