റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് ഇന്ന് മൂന്നു പേര് മരിച്ചു. ഇതോടെ ആകെ മരണനിരക്ക് 6389 ആയി ഉയര്‍ന്നു. വ്യാഴാഴ്ച 303 പേര്‍ക്ക് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചു. റിയാദിലാണ് കൂടുതല്‍ രോഗികളും. 297 പേര് സുഖം പ്രാപിച്ചു.
രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 369248 ഉം രോഗമുക്തരുടെ എണ്ണം 360697 ഉം ആയി. അസുഖ ബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2162 ആയി കുറഞ്ഞു. ഇതില്‍ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 395 ആണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു.
24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കോവിഡ് കേസുകള്‍: റിയാദ് 126, കിഴക്കന്‍ പ്രവിശ്യ 58, മക്ക 51, മദീന 21, അസീര്‍ 11, ഹാഇല്‍ 9, അല്‍ഖസീം 7, വടക്കന്‍ അതിര്‍ത്തി മേഖല 5, നജ്റാന് 4, അല്‍ബാഹ 3, ജീസാന് 3, തബൂക്ക് 3, അല്‍ജൗഫ് 2.