റിയാദ്: സൗദിയില്‍ വീണ്ടും കോവിഡ് കേസുകള്‍ കൂടുന്നു. ഇന്ന് 270 പേര്‍ക്ക് കോവിഡ് ബാധിച്ചു. ശനിയാഴ്ച 105 പേര്‍ക്കാണ് റിയാദില്‍ മാത്രമായി രോഗം സ്ഥിരീകരിച്ചത്. 293 പേര് കൂടി കോവിഡ് മുക്തരായി. രാജ്യത്ത് വിവിധയിടങ്ങളിലായി നാലു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 367813 ഉം രോഗമുക്തരുടെ എണ്ണം 359299 ഉം ആയി. ആകെ മരണസംഖ്യ 6372 ആയി ഉയര്‍ന്നു.
അസുഖ ബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2142 ആയി കുറഞ്ഞു. ഇതില്‍ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 352 ആണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കോവിഡ് കേസുകള്‍: റിയാദ് 105, കിഴക്കന്‍ പ്രവിശ്യ 66, മക്ക 40, മദീന 16, അസീര്‍ 9, അല്‍ബാഹ 8, ഖസീം 6, വടക്കന്‍ അതിര്‍ത്തി മേഖല 6, ഹാഇല്‍ 4, നജ്റാന് 3, അല്‍ജൗഫ് 3, തബൂക്ക് 3, ജീസാന് 1.