സൗദിയിലെ കിഴക്കന്‍ പ്രവിശ്യകളില്‍ തവക്കല്‍നാ ആപ്പ് നിര്‍ബന്ധമാക്കി. കിഴക്കന്‍ പ്രവശ്യകളിലും പൊതുമാര്‍ക്കറ്റിലും കയറുന്നതിനാണ് തവക്കല്‍നാ ആപ്പ് നിര്‍ബന്ധമാക്കി കിഴക്കന്‍ പ്രവശ്യ ഗവര്‍ണര്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന് ഉത്തരവ് നല്കി. ഗവര്‍ണറേറ്റിന്റെ പരിധിയിലെ എല്ലാ ബലദിയകളിലും ബാധകമാണ്. അതോടൊപ്പം ആരോഗ്യനില വ്യക്തമാക്കാന്‍ സ്വദേശികളും വിദേശികളും ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്ന് കിഴക്കന്‍ പ്രവശ്യ മുനിസിപ്പല്‍ വിഭാഗം ആവശ്യപ്പെട്ടു.
ഇന്നു മുതല്‍ നിയമം പ്രാപല്യത്തില്‍ വന്നു. ഹെല്‍ത്ത് വിവരം വ്യക്തമാക്കുന്ന ആപ്പാണിത്. വിദേശത്ത് നിന്ന് സൗദിയില്‍ എത്തുന്നവര്‍ക്കെല്ലാം ഈ ആപ്പ് നിര്‍ബന്ധമായിരുന്നു. കര്‍ഫ്യു സമയത്ത് പുറത്തു പോകുന്നതിന് പെര്‍മിറ്റ് നല്കിയതും ഈ ആപ്പ് വഴിയാണ്.
കോവിഡ് വാക്സിന് എടുക്കുന്നതിന് രജിസ്റ്റര്‍ ചെയ്യുന്നതും ആപ്പിലൂടെയാണ്.