ദോഹ: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ മകളെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ പരാമർശം നടത്തിയ വിഷയത്തിൽ നിരപരാധിയാണെന്നും തന്റെ ഫോട്ടോ ചേർത്തുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് കമൻറ് വന്നിരിക്കുന്നതെന്നും ഖത്തർ പ്രവാസിയും ടിക്ടോക് താരവുമായ അജ്നാസ്.
പേരാമ്പ്ര മേപ്പയൂർ സ്വദേശിയായ അജ്നാസ് വർഷങ്ങളായി ഖത്തറിൽ സ്വകാര്യകമ്പനിയിൽ ജോലി ചെയ്തുവരികയാണ്. അഞ്ചുവർഷമായി ടിക്ടോകിൽ സജീവമാണ്. നിരവധി ഫോളോവേഴ്സുമുണ്ട്. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ബാലികാദിനത്തോടനുബന്ധിച്ച് കെ. സുരേന്ദ്രൻ മകളോടൊപ്പമുള്ള ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് െചയ്തിരുന്നു. ഇതിന് താഴെയാണ് വ്യാജ ഐഡിയിൽ നിന്ന് മോശം പരാമർശം വന്നത്. എന്നാൽ ബിജെപി പ്രവർത്തകരുടെ പരാതിയിൽ അജ്നാസിനെതിരെ മേപ്പയൂർ പൊലീസ് കേസെടുക്കുകയായിരുന്നു. Ajnas Ashas Ajnas എന്നതാണ് അജ്നാസിൻെറ ഫേസ്ബുക്ക് അക്കൗണ്ട്. എന്നാൽ Ajnas Ajnas എന്ന അക്കൗണ്ടിൽ നിന്നാണ് മോശം പരാമർശം വന്നത്. ഇതിൻെറ ഡിസ്േപ്ല ഫോട്ടോ ആയി ഉപയോഗിച്ചിരിക്കുന്നത് അജ്നാസിന്റെ ഫോട്ടോയാണ്. kiran.chinju എന്ന യൂസർ ഐഡിയിൽ നിന്നാണ് ഈ അക്കൗണ്ട് ഉണ്ടാക്കിയിരിക്കുന്നത്.
നിരവധി ഫോളോവേഴ്സ് ഉള്ള ആളെന്ന നിലക്ക് തനിക്ക് ടിക്ക്ടോക്കിൽ നിരവധി എതിർപ്പുകൾ ഉണ്ടാവാറുണ്ട്. കഴിഞ്ഞ ജനുവരി 13ന് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വ്യാജ പാസ്വേർഡ് ഉപയോഗിച്ച് തുറക്കാൻ ശ്രമം നടത്തിയിട്ടുണ്ടെന്ന മെയിൽ ഫേസ്ബുക്കിൽ നിന്ന് കിട്ടിയിരുന്നു. ഇതിന് ശേഷം ഫേസ്ബുക്ക് പാസ്വേർഡ് അജ്നാസ് മാറ്റുകയും ചെയ്തിരുന്നു. ഇതിന് േശഷമാണ് വിവാദമായ കാര്യങ്ങൾ ഉണ്ടായിരിക്കുന്നത്. ആർക്കും മറ്റൊരാളുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കാൻ സാധിക്കുമെന്നിരിക്കേ കാര്യങ്ങൾ അന്വേഷിക്കാതെയാണ് പൊലീസ് തനിക്കെതിെര കേസ് എടുത്തത് എന്നും അജ്നാസ് .