റിയാദ്: സൗദി അറേബ്യയിൽ പ്രതിദിന കേവിഡ് മരണം രണ്ടായി ചുരുങ്ങി. രാജ്യത്ത് കോവിഡ് വ്യാപനമുണ്ടായ ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണനിരക്കാണിത്. 211 പേർ ഞായറാഴ്ച സുഖം പ്രാപിച്ചു. 186 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 3,66,185ഉം രോഗമുക്തരുടെ എണ്ണം 3,57,728ഉം ആയി.
ആകെ മരണസംഖ്യ 6352 ആയി. അസുഖ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം വീണ്ടും 2080 ആയി ഉയർന്നു. ഇതിൽ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 331 ആണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 82, മക്ക 34, കിഴക്കൻ പ്രവിശ്യ 29, വടക്കൻ അതിർത്തി മേഖല 11, അൽബാഹ 6, അസീർ 6, നജ്റാൻ 5, ഖസീം 4, മദീന 3, ഹാഇൽ 3, തബൂക്ക് 2, ജീസാൻ 1.