റിയാദ്: ചീഫ് ഓഫ് ഇന്ത്യന്‍ ആര്‍മി സ്റ്റാഫ് ജനറല്‍ എം എം നരവാനെ (മനോജ് മുകുന്ദ് നരവാനെ) സൗദി അറേബ്യ സന്ദര്‍ശിക്കുമെന്നു സൗദിയിലെ ഇന്ത്യൻ എംബസ്സി അറിയിച്ചു. ഈ മാസം 13, 14 തീയതികളിലാണ് സന്ദര്‍ശനം നടത്തുന്നത്. ഒരു ഇന്ത്യൻ ആർമി ചീഫ് ആദ്യമായാണ് സൗദി അറേബ്യയിൽ എത്തുന്നത് എന്നതിനാൽ ഈ സന്ദർശനത്തിനു ചരിത്രപരമായ പ്രാധാന്യം ഉണ്ട്.
ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള ചര്‍ച്ചകളാണ് ദ്വിദിന സന്ദര്‍ശനത്തിലെ മുഖ്യ അജണ്ട . അതിനായി സൗദിയിലെ മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. കൂടാതെ കരസേനാ മേധാവി റോയൽ സൗദി ലാൻഡ് ഫോഴ്സിന്റെ ആസ്ഥാനം, ജോയിന്റ് ഫോഴ്സ് കമാൻഡ് ഹെഡ്ക്വാർട്ടേഴ്സ്, കിംഗ് അബ്ദുൽ അസീസ് മിലിട്ടറി അക്കാദമി എന്നിവയും എം എം നരവാൻ സന്ദർശിക്കും. നാഷണൽ ഡിഫൻസ് യൂണിവേഴ്സിറ്റി സന്ദർശിച്ച് സ്ഥാപനത്തിലെ വിദ്യാർത്ഥികളെയും ഫാക്കൽറ്റികളെയും അഭിസംബോധന ചെയ്തു അദ്ദേഹം സംസാരിക്കുമെന്നും എംബസ്സി അറിയിച്ചു.