സുരേഷ് ഗോപി പ്രതീക്ഷിച്ചത് കുന്നോളം കിട്ടിയത് വട്ടപ്പൂജ്യം

തൃശൂരില്‍ ജയിച്ചതോടെ സുരേഷ് ഗോപി പ്രതീക്ഷിച്ചത് ക്യാബിനറ്റ് റാങ്കില്‍ പ്രധാനപ്പെട്ട വകുപ്പും കീഴില്‍ മൂന്നോ നാലോ സഹമന്ത്രിമാരെയും. പക്ഷേ ലഭിച്ചതാകട്ടെ ഒരു സഹമന്ത്രി സ്ഥാനവും അപ്രധാന വകുപ്പുകളും. ഇതോടെ മാനസികമായി തകര്‍ന്ന സുരേഷ് ഗോപി മന്ത്രിസ്ഥാനം വേണ്ടെന്നു വരെ വെച്ചതാണ്. എന്നാല്‍ പിന്നീട് ക്യാബിനറ്റ് റാങ്ക് ലഭിക്കുമെന്ന ഉറപ്പില്‍ മന്ത്രികസേരയിലെത്തി. പക്ഷേ അവിടെയാകട്ടെ വേണ്ടത്ര പരിഗണന ലഭിച്ചതുമില്ല.
കേന്ദ്രത്തിലാകട്ടെ വലിയ പുലികളെകൊണ്ട് നിന്നു തിരിയാന്‍ ഇടമില്ല. അപ്പോഴാണ് കേരളത്തിലെ പൂച്ചപ്പുലി ചെല്ലുന്നത്. പുള്ളിയെ വേണ്ടത്ര പരിചയം ഇല്ലാത്തതുകൊണ്ട് ആരും അങ്ങോട്ട് മൈന്‍ഡ് ചെയ്യുന്നില്ലെന്നാണ് അറിയുന്നത്.
ജയിച്ചു കേന്ദ്രത്തിലെത്തിയിട്ടും പാര്‍ട്ടിയില്‍ അധികം ശ്രദ്ധിക്കപ്പെടാത്ത ഒരു നസ്രാണിക്ക് തന്റെ അത്രതന്നെ പ്രാധാന്യത്തോടെ സഹമന്ത്രി സ്ഥാനം നല്‍കിയതോടെ സുരേഷ് ഗോപിയുടെ എല്ലാ വീമ്പിളക്കലും നിന്നു. ഇതു തന്നെയാണ് ബി.ജെ.പിയിലെ കേന്ദ്ര നേതൃത്വം പ്രതീക്ഷിച്ചതും. ഒരു സീറ്റും ജയിച്ചു വന്ന് അധികെ ഞെളിയേണ്ടെന്നാണ് അവരുടെ നിലപാട്.
അതുകൊണ്ടവസാനിച്ചില്ല, കേന്ദ്ര ബജറ്റ് വന്നപ്പോള്‍ തൃശൂരില്‍ എയിംസ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചു.തനിക്ക് വോട്ട് നല്‍കിയ ക്രിസ്ത്യന്‍ സമുദായത്തിന്റെ ആവശ്യമായ റബറിന്റെ വിലയിലും അനുകൂല നിലപാട് പ്രതീക്ഷിച്ചു. പക്ഷേ തൃശൂര്‍ റയില്‍ വെ സ്റ്റേഷനില്‍ പോലും ഒരു കോടി രൂപയുടെ പദ്ധതി പോലും ലഭിച്ചില്ല. ഒടുവില്‍ തൃശൂരില്‍ തലയില്‍ മുണ്ടിട്ട് നടക്കുന്ന അവസ്ഥയാണ്.
ട്രോളന്മാരാകട്ടെ തമ്പ്രാനെ എറിഞ്ഞു കൊല്ലാന്‍ നില്‍ക്കുകയാണ്. ഇനിയും നാലു ബജറ്റ് കൂടി വരാനുണ്ടല്ലോ, എയിംസ് വരും എന്നൊക്കെ ഗോപിയേട്ടന്‍ പറയുന്നുണ്ടെങ്കിലും ഇപ്പൊ വെച്ച വെടി ഗോപിക്കിട്ട് തന്നെ കൊണ്ടിരിക്കുകയാണ്.
കാരണം മറ്റൊന്നുമല്ല, സുരേഷ് ഗോപിയുടെ പ്രശ്‌നം കൊണ്ടാണേ്രത എയിംസ് കിട്ടാത്തതെന്നാണിപ്പോ പ്രചാരണം.
കേരളത്തില്‍ എയിംസ് പ്രഖ്യാപിക്കാത്തത് സംസ്ഥാനം സ്ഥലം ഏറ്റെടുത്ത് നല്‍കാത്തത് കൊണ്ടെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാദം തെറ്റെന്ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിടുന്ന കണക്കുകള്‍ വ്യക്തമാക്കുന്നു. കോഴിക്കോട് കിനാലൂരില്‍ 250 ഏക്കറോളം ഭൂമി പദ്ധതിക്കായി ഏറ്റെടുക്കാനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. തൃശൂരില്‍ എയിംസ് കൊണ്ടുവരാനുള്ള സുരേഷ് ഗോപിയുടെ താല്പര്യമാണ് യഥാര്‍ത്ഥ പ്രശ്‌നം എന്നും സൂചനയുണ്ട്.

കിനാലൂരില്‍ എയിംസ് സ്ഥാപിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഏകാഭിപ്രായം ആണെങ്കിലും കോണ്‍ഗ്രസിനും ബിജെപിക്കും ഇക്കാര്യത്തില്‍ വ്യത്യസ്ത നിലപാടുകളാണുള്ളത്.ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത എംപിമാരുടെ യോഗത്തില്‍ എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എയിംസ് കാസര്‍ഗോഡ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേന്ദ്രമന്ത്രിയായ ശേഷം ആദ്യമായി കോഴിക്കോട് എത്തിയ ഘട്ടത്തില്‍ സുരേഷ് ഗോപി നടത്തിയ പ്രതികരണവും ഈ വിഷയത്തിലെ ഭിന്നത വ്യക്തമാക്കുന്നതായിരുന്നു.

കോഴിക്കോട്ട് സ്ഥാപിക്കുന്നത് സംബന്ധിച്ച് പാര്‍ലമെന്റില്‍ താന്‍ 37 വട്ടം ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട് എന്നാണ് എം കെ രാഘവന്‍ എംപിയുടെ വാദം. ഇത്തരത്തില്‍ അവകാശവാദങ്ങളും ആഗ്രഹങ്ങളും ഒരുഭാഗത്ത് തുടരുമ്പോഴും എയിംസിന്റെ കാര്യത്തില്‍ കേന്ദ്രം കേരളത്തെ പരിഗണിക്കുന്നേയില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു ഒടുവിലെ ബജറ്റും.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here