മഹാരാഷ്ട്ര പിടിക്കാന്‍ മഹാവികാസ് സഖ്യം; കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ്

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഈ വര്‍ഷം അവസാനം നടക്കാനിരിക്കെ, കോണ്‍ഗ്രസ്, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി എന്‍സിപി-(എസ്പി)ശിവസേന (യുബിടി) എന്നിവരടങ്ങുന്ന മഹാ വികാസ് അഘാഡി സഖ്യത്തിലെ സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.
288 അംഗങ്ങളുള്ള നിയമ സഭയിലേക്ക് ഈ വര്‍ഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. കഴിഞ്ഞ ദിവസം നേരത്തെ മൂന്ന് പ്രധാന സഖ്യകക്ഷികളായ കോണ്‍ഗ്രസ്, എന്‍സിപി-(എസ്പി) ശിവസേന (യുബിടി) എന്നിവയുടെ ഉന്നത നേതാക്കള്‍ യോഗം ചേര്‍ന്ന് സീറ്റ് പങ്കിടല്‍ ചര്‍ച്ച ചെയ്തു.
കോണ്‍ഗ്രസ് 120-130 നിയമസഭാ സീറ്റുകളില്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. വരുന്ന തെരഞ്ഞെടുപ്പില്‍ ശിവസേന (യുബിടി) 90-100 സീറ്റുകളിലും എന്‍സിപി-എസ്പി 75-80 സീറ്റുകളിലും മത്സരിക്കും.
സീറ്റ് വിഭജനം ചര്‍ച്ച ചെയ്യാന്‍ മഹാരാഷ്ട്ര കോണ്‍ഗ്രസ് യൂണിറ്റ് രണ്ട് ദിവസത്തെ യോഗം ചേരുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here