ഡല്‍ഹി ആം ആദ്മി പാര്‍ട്ടിയുമായി (എഎപി) വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കണമെന്നുമുള്ള ആവശ്യവുമായി ഡല്‍ഹി കോണ്‍ഗ്രസ് നേതാക്കള്‍. ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കളാണ് രംഗത്തെത്തിയിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എഎപിയുമായി സഖ്യം ചേര്‍ന്നാണ് മത്സരിച്ചത്. എന്നാല്‍ ഏഴ് സീറ്റുകളും ബി.ജെ.പി തൂത്തുവാരുകയാണുണ്ടായത്.ബ്ലോക്ക്-ജില്ലാ തലങ്ങളിലെ പ്രതിമാസ യോഗങ്ങളുടെ ഫീഡ്ബാക്ക് അവലോകനം ചെയ്യുന്നതിനും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അജണ്ട നിശ്ചയിക്കുന്നതിനുമായി ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ ദേവേന്ദര്‍ യാദവ് ബുധനാഴ്ച ജില്ലാ പ്രസിഡന്റുമാരുമായും നിരീക്ഷകരുമായും യോഗം ചേര്‍ന്നിരുന്നു. ‘ദേശീയ തലസ്ഥാനത്തെ എല്ലാ ജില്ലാ പ്രസിഡന്റുമാരും നിരീക്ഷകരും യോഗത്തില്‍ പങ്കെടുത്തു. അടുത്ത ആറോ ഏഴോ മാസത്തിനുള്ളില്‍ നമുക്ക് തെരഞ്ഞെടുപ്പിനെ നേരിടേണ്ടിവരും. ഞങ്ങള്‍ക്ക് നിരവധി പ്രതികരണങ്ങള്‍ ലഭിച്ചു, സഖ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, എല്ലാവരും ശബ്ദമുയര്‍ത്തി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കണമെന്ന് എല്ലാവരും ആവശ്യപ്പെട്ടു” അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.തെരഞ്ഞെടുപ്പ് വേളയില്‍ ബ്ലോക്ക് തലത്തിലുള്ള പ്രചാരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനും തീരുമാനമായി. ബി.ജെ.പി, എ.എ.പി സര്‍ക്കാരുകളെ ആക്രമണോത്സുകമായി ലക്ഷ്യമിടുന്നതിനൊപ്പം ബ്ലോക്ക് തല പ്രശ്നങ്ങളും പ്രചാരണ വേളയില്‍ ഉന്നയിക്കണമെന്നും യോഗത്തില്‍ നിര്‍ദേശിച്ചു. ഡല്‍ഹി കോണ്‍ഗ്രസിന്റെ ഭാവി പദ്ധതികള്‍ രൂപപ്പെടുത്തുന്നതിനായി യോഗത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങളും നിരീക്ഷണങ്ങളും ചര്‍ച്ച ചെയ്യാന്‍ യാദവ് ജൂലൈ 15 ന് സംസ്ഥാന കോണ്‍ഗ്രസിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ട്.