അവസാനശ്വാസം വരെയും കോണ്‍ഗ്രസിലുണ്ടാകുമെന്ന് മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദിഗ് വിജയസിങ്. കോണ്‍ഗ്രസില്‍ നിന്നു രാജിവെക്കുന്നുവെന്ന വാര്‍ത്ത തള്ളിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബി.ജെ.പി നുണ പ്രചരിപ്പിക്കുകയാണ്. കഴിഞ്ഞ അമ്പതു കൊല്ലമായി താന്‍ കോണ്‍ഗ്രസ് അംഗമാണെന്നും അദ്ദേഹം പറഞ്ഞു.
പദവിക്കു വേണ്ടിയല്ല കോണ്‍ഗ്രസ് അംഗമായത്. ആശയത്തില്‍ ആകൃഷ്ടനായാണ് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നത്. അവസാനശ്വാസം വരെ കോണ്‍ഗ്രസില്‍ തുടരും.
നിലവില്‍ രാജ്യസഭാംഗമായ ദിഗ് വിജയസിങ് നുണപ്രചരണങ്ങള്ക്കെതിരേ പൊലിസില്‍ പരാതി നല്‍കും.