കുവൈറ്റില്‍ വീട്ടുജോലിക്കാരെ വേണം

കുവൈത്ത് സിറ്റി: ഗാര്‍ഹിക മേഖലയില്‍ കനത്ത തൊഴിലാളി ക്ഷാമം നേരിടുന്ന കുവൈത്ത് കിഴക്കൻ ഏഷ്യൻ രാജ്യത്തുനിന്ന് തൊഴിലാളികളെ അന്വേഷിക്കുന്നു.

പ്രധാനമായും ബംഗ്ലാദേശിലെ തൊഴിലാളികളെയാണ് റിക്രൂട്ട് ചെയ്യുന്നതെന്നും അതിനായുള്ള നിയമ നിര്‍മാണങ്ങള്‍ ഉടൻതന്നെ ഉണ്ടാകുമെന്നും തൊഴില്‍ കാര്യ വിദഗ്ധൻ ബാസം അല്‍-ഷമ്മരി പറഞ്ഞു.

പുതിയ അധ്യയന വര്‍ഷം ആരംഭിച്ച സാഹചര്യത്തില്‍ വീടുകളിലെ തൊഴിലാളി ദൗര്‍ലഭ്യത വലിയ രീതിയിലാണ് കുവൈത്തിനെ ബാധിക്കുന്നത്. ഫിലിപ്പീൻ തൊഴിലാളികള്‍ പലവിധ പ്രശ്നങ്ങള്‍ ഉന്നയിച്ച്‌ രാജ്യത്തേക്ക് വരാനും ജോലിചെയ്യാനും വിസമ്മതിക്കുന്നതാണ് തൊഴിലാളി ദൗര്‍ലഭ്യതക്ക് പ്രധാനകാരണമായി കണക്കാക്കുന്നത്.

ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി പുതിയ രാജ്യങ്ങളുമായുള്ള ധാരണപത്രങ്ങള്‍ ഒപ്പിടുന്നത് ത്വരിതപ്പെടുത്താൻ പബ്ലിക് അതോറിറ്റി ഫോര്‍ മാൻപവറിന്‍റെയും വിദേശകാര്യ മന്ത്രാലയത്തിന്‍റെയും നേതൃത്വത്തിലുള്ള അധികൃതര്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജൻസികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അല്‍-ഷമ്മരി പറഞ്ഞു.