മലയാളി അധ്യാപകന്‍ റിയാദില്‍ നിര്യാതനായി

റിയാദ്: യാര ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഫിസിക്കല്‍ എഡുക്കേഷന്‍ അധ്യാപകന്‍ കുന്ദംകുളം കിടങ്ങൂര്‍ പി.എസ്.പി കൂനംചാത്ത് വീട്ടില്‍ ശിവദാസിന്റെ മകന്‍ പ്രജി ശിവദാസ് (38)റിയാദില്‍ നിര്യാതനായി. ഭാര്യ: അഞ്ജലി. മകന്‍ ഇഷാന്‍.
പത്തുവര്‍ഷമായി റിയാദില്‍ അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയും കുട്ടിയും നാട്ടില്‍ നിന്നെത്തി രണ്ടു ദിവസങ്ങള്‍ക്കു ശേഷമാണ് ഹൃദയാഘാതത്തെത്തുടര്‍ന്നു ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ പ്രജി മരണപ്പെടുന്നത്. റിയാദിലെ കായിക മേഖലയില്‍ സജീവമായിരുന്ന പ്രജി മികച്ച ബാസ്‌കറ്റ് ബോള്‍ കളിക്കാരന്‍ കൂടിയായിരുന്നു. നിരവധി വിദ്യാര്‍ഥികളെ നാഷണല്‍, സോണല്‍ ലെവലില്‍ സമ്മാനം ലഭിക്കത്തക്ക തരത്തില്‍ പരിശീലനം നല്‍കിയതിന് സ്‌കൂള്‍ നിരവധി തവണ അനുമോദിച്ചിട്ടുണ്ട്. മൃതദേഹം ശനിയാഴ്ച രാവിലെ ഒന്‍പതിന് നാട്ടില്‍ സംസ്‌കരിക്കും. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനായി സാമൂഹ്യപ്രവര്‍ത്തകനായ സിദ്ദീഖ് തുവ്വൂര്‍ രംഗത്തുണ്ട്. ഊരാളി ബാന്‍ഡ് സംഗീതജ്ഞന്‍ സജി ശിവദാസ് സഹോദരനാണ്.