“എവേക്ക് 2022 കപ്പ് ” വടം വലി മത്സരത്തിൽ ടീം ഒലയ്യ ജേതാക്കളായി

റിയാദ്: ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ്, കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ കീഴിൽ നടത്തിയ എവേക്ക് 2022 ലീഡേഴ്സ് മീറ്റിൻ്റെ ഭാഗമായി ബ്ലോക്കുകൾ തമ്മിൽ നടത്തിയ വടംവലി മത്സരത്തിൽ ഒലയ്യ ബ്ലോക്ക് ജേതാക്കളായി.
റിയാദിലെ എക്സിറ്റ് 18 വലീദ് ഓഡിറ്റോറിയം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ റിയാദിലെ വിവിധ ബ്ലോക്ക് ടീമുകൾ പങ്കെടുത്തു.

സോഷ്യൽ ഫോറം സ്റ്റേറ്റ് പ്രസിഡന്റ് സൈദലവി ചുള്ളിയൻ ജേതാക്കൾക്കുള്ള ട്രോഫി വിതരണം ചെയ്തു.
ഒലയ്യ ടീം ക്യാപ്റ്റൻ ജലീൽ ആലുവ ട്രോഫി ഏറ്റുവാങ്ങി. സോഷ്യൽ ഫോറം സ്റ്റേറ്റ് ജനറൽ സെക്രട്ടറി അൻസാർ ചങ്ങനാശ്ശേരി, വൈസ് പ്രസിഡന്റ് തൻസീർ തലച്ചിറ, സെക്രട്ടറി ഉസ്മാൻ ചെറുതുരുത്തി, മീഡിയാ ഇൻ ചാർജ് ഷഫീഖ് മൂന്നിയൂർ, റജീഫ് തിരുവനന്തപുരം എന്നിവർ മത്സര പരിപാടികൾക്ക് നേതൃത്വം നൽകി.