അവയവദാനത്തിനു സമ്മതപത്രം ഒപ്പിട്ട് സൗദി രാജാവും കിരീടാവകാശിയും

റിയാദ്: അവയവദാനത്തിനു സമ്മതപത്രം ഒപ്പിട്ട് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും.

ബോധവല്‍ക്കരണം ശക്തമാക്കാനും അവയവ ദാനം പ്രോത്സാഹിപ്പിക്കാനുമായി സ്ഥാപിച്ച കേന്ദ്രത്തിന്റെ പ്രചരണാര്‍ഥമാണ് ഭരണാധികാരികള്‍ മാതൃക കാട്ടിയത്. ഇതുസംബന്ധിച്ച തെറ്റിദ്ധാരണകള്‍ ഒഴിവാക്കാനും നടപടി സഹായിക്കും.

അവയവ ദാനത്തിനു താല്‍പര്യമുള്ളവര്‍ക്ക് കേന്ദ്രത്തില്‍ റജിസ്റ്റര്‍ ചെയ്യാം. അവയവ ദാനത്തിലൂടെ ഒട്ടേറെ പേരുടെ ജീവിതം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം.