മാലിന്യം പൊതുഇടങ്ങളില്‍ തള്ളിയാല്‍ ഒരുലക്ഷം ദിര്‍ഹം പിഴ

അബുദാബി: പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളിയാല്‍ ആയിരം മുതല്‍ ഒരുലക്ഷം ദിര്‍ഹം വരെ പിഴ. ശരിയായ വിധം നിശ്ചിത ഇടങ്ങളില്‍ മാത്രമേ മാലിന്യം നിക്ഷേപിക്കാവൂ എന്നും അബുദാബി നഗരസഭയും മാലിന്യനിര്‍മാര്‍ജന വിഭാഗമായ തദ് വീറും മുന്നറിയിപ്പ് നല്‍കിയിരുന്നു.

വാഹനത്തില്‍നിന്ന് മാലിന്യങ്ങള്‍ പുറത്തെറിഞ്ഞാല്‍ ഡ്രൈവര്‍ക്ക് ആയിരം ദിര്‍ഹം പിഴയും ആറ് ബ്ലാക്ക് പോയിന്റും പിഴ ചുമത്തും. കൃഷി, പൂന്തോട്ട മാലിന്യങ്ങളും കെട്ടിട നിര്‍മാണവസ്തുക്കളും അനുമതിയില്ലാത്ത സ്ഥലത്തു നിക്ഷേപിച്ചാല്‍ 10000 ദിര്‍ഹം വരെ പിഴയുണ്ട്.

നിര്‍മാണസ്ഥലത്തെ അവശിഷ്ടങ്ങളും മലിനജലവും പൊതുസ്ഥലത്ത് തള്ളിയാല്‍ പിഴ ഒരുലക്ഷം ദിര്‍ഹമായി വര്‍ധിക്കും. മാസ്‌കും ഗ്ലൗസും പൊതുസ്ഥലത്തു നിക്ഷേപിച്ചാലും കടുത്ത ശിക്ഷയുണ്ട്.