കുവൈറ്റ് സിറ്റി: മൂന്നുമാസമായി ആരും ഏറ്റുവാങ്ങാൻ വരാതെ തുറമുഖത്ത് കിടന്ന നാല് കണ്ടെയ്നറുകളിൽ നിന്ന് 45 ലക്ഷം മയക്കുമരുന്ന് ഗുളിക പിടികൂടി. കണ്ടെയ്നറുകളിലെ സാധനങ്ങൾ പരിശോധിച്ചപ്പോഴാണ് വൻ മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. അതേസമയം, മറ്റു രണ്ട് കണ്ടെയ്നറുകളിൽ നിന്ന് ഒന്നും കണ്ടെടുക്കാനായില്ല.
മറ്റൊരു കണ്ടെയ്നറിൽ പ്രമുഖ ബ്രാൻഡുകളുടെ വ്യാജ ഉൽപന്നങ്ങളും പുകയില ഉൽപന്നങ്ങളും കണ്ടെത്തി. കസ്റ്റംസ് ഉദ്യോഗസ്ഥർ ആഭ്യന്തര മന്ത്രാലയത്തിന്റെയും മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിന്റെയും സഹകരണത്തോടെ അന്വേഷണം ആരംഭിച്ചു.