കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്രവാസികൾക്ക് ജൂൺ മുതൽ കോവിഡ് വാക്സിൻ നൽകിത്തുടങ്ങും. മൂന്നു മാസം കൊണ്ട് എല്ലാവർക്കും വാക്സിൻ നൽകാനാണ് പദ്ധതി. വാക്സിൻ സ്വീകരിക്കാത്തവർക്ക് സെപ്റ്റംബർ തൊട്ട് താമസാനുമതി രേഖ പുതുക്കി നൽകില്ല.
ഇതിനിടെ, കോവിഡ് വ്യാപനത്തെത്തുടർന്ന രാജ്യത്ത് ഏർപ്പെടുത്തിയ കർഫ്യൂ സമയം 12 മണിക്കൂറിൽനിന്ന് പത്ത് അല്ലെങ്കിൽ ഒമ്പത് മണിക്കൂറായി ചുരുക്കാൻ നീക്കമുണ്ട്. ഇക്കാര്യത്തിൽമന്ത്രസഭാ തീരുമാനം ഈയാഴ്ച തന്നെയുണ്ടാകും.
കോവിഡ് വ്യാപിക്കുന്നസാഹചര്യത്തിൽ രാജ്യത്തെ പൊതു ശൗചാലയങ്ങൾ അടച്ചിടാൻ മുനിസിപ്പാലിറ്റി തീരുമാനിച്ചു. ആറു ഗവർണറേറ്റുകളിലായി 20 ശൗചാലയങ്ങളാണ് അടച്ചിടുക.