മാസ്ക്കുകൊണ്ട് നമ്പർ പ്ലേറ്റ് മറച്ച 16 പേർക്കെതിരേ നടപടി

ദോ​ഹ: ഫെയ്സ് മാസ്ക് ഉപയോഗിച്ച് വാ​ഹ​ന​ങ്ങ​ളു​ടെ ന​മ്പ​ർ​​ പ്ലേ​റ്റു​ക​ൾ മ​റ​ച്ച സംഭവത്തിൽ​ 16 പേ​ർ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി. ഖത്തർ ഗ​താ​ഗ​ത​വ​കു​പ്പ്​ ജ​ന​റ​ൽ ഡ​യ​റ​ക്​​ട​റേ​റ്റാ​ണ്​ ഇ​വ​രെ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ന്​​ കൈ​മാ​റി​യ​ത്. മ​റ്റു​ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക്​ 45 വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും നി​യ​മ​ന​ട​പ​ടി​യു​ണ്ട്. സീലൈൻ മേഖലയിൽ ബീച്ചിലും മരുഭൂമിയിലും സാഹസിക ഡ്രൈവിങ് നടത്താനാണ് ഇവരിൽ പലരും നമ്പർ പ്ലേറ്റ് മറച്ചത്.

‌ഫെ​ബ്രു​വ​രി 13 മു​ത​ൽ മാ​ർ​ച്ച്​ 13 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ്​ ന​മ്പ​ർ​ പ്ലേ​റ്റു​ക​ൾ മ​റ​ച്ച നി​ല​യി​ലു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ നി​യ​മ​ലം​ഘ​നം സീ​ലൈ​ൻ ബീ​ച്ചി​ൽ ക​ണ്ടെ​ത്തി​യ​ത്. ​​മാ​സ്​​ക്കുകൽ ഉ​പ​യോ​ഗി​ച്ചാ​ണ്​ മി​ക്ക​യാ​ളു​ക​ളും വാ​ഹ​ന​ങ്ങ​ളു​ടെ ന​മ്പ​ർ​​പ്ലേ​റ്റ്​​ മ​റ​യ്​​ക്കു​ന്ന​തെ​ന്ന്​ ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളി​ൽ​നി​ന്ന്​ വ്യ​ക്ത​മാ​ണ്.

വാ​ഹ​ന​ങ്ങ​ളുടെ ന​മ്പ​ർ​പ്ലേറ്റു​ക​ൾ മ​റ​യ്​​ക്കു​ന്ന കു​റ്റ​ത്തി​ന്​ മൂ​ന്നു ദി​വ​സം ജ​യി​ൽ ശി​ക്ഷ​യാ​ണ് ല​ഭി​ക്കു​ക. ഇ​വ​രെ കോ​ട​തി​യി​ലേ​ക്ക്​ കൈ​മാ​റു​ക​യും ചെ​യ്യും. 2018ലെ ​ക​ണ​ക്കു​ക​ൾ​പ്ര​കാ​രം വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ര​ണം സം​ഭ​വി​ക്കു​ന്ന മേ​ഖ​ല​ക​ളി​ൽ അ​ഞ്ചാ​മ​താ​ണ് സീ​ലൈ​ൻ. 2018ൽ ​മാ​ത്രം എ​ട്ടു പേ​ർ വി​വി​ധ അ​പ​ക​ട​ങ്ങ​ളി​ലാ​യി ഇ​വി​ടെ മ​രി​ച്ചി​ട്ടു​ണ്ട്. ചെ​റി​യ കു​ട്ടി​ക​ളെ ബ​ഗ്ഗി​ക​ളി​ൽ ത​നി​ച്ച് വി​ടു​ന്ന ര​ക്ഷി​താ​ക്ക​ളും ഒ​രു പ​രി​ധി വ​രെ നി​യ​മ​ലം​ഘ​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​ണ്.

സീ​​ലൈ​​നി​​ല്‍ ഗ​​താ​​ഗ​​ത അ​​പ​​ക​​ട​​ങ്ങ​​ള്‍ക്ക് നാ​​ലു കാ​​ര​​ണ​​ങ്ങ​​ളാ​​ണ് പ്രധാനമായുമുള്ലത്. ര​​ക്ഷി​​താ​​ക്ക​​ള്‍ കു​​ട്ടി​​ക​​ള്‍ക്കാ​​യി മോ​​ട്ടോ​​ര്‍ സൈ​​ക്കി​​ളു​​ക​​ള്‍ വാ​​ട​​ക​​ക്കെ​​ടു​​ത്ത് ന​​ല്‍കു​​ന്ന​​ത്, സു​​ര​​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ള്‍ പാ​​ലി​​ക്കാ​​ത്ത മോ​​ട്ടോ​​ര്‍ സൈ​​ക്കി​​ളു​​ക​​ള്‍, യോ​​ഗ്യ​​ത​​യി​​ല്ലാ​​ത്ത ഡ്രൈ​​വ​​ര്‍മാ​​ര്‍, അ​​മി​​ത​​വേ​​ഗ​​ത​​യു​​ള്ള എ​​ന്‍ജി​​നു​​ക​​ളു​​ള്ള ക്വാ​​ഡ് ബൈ​​ക്കു​​ക​​ള്‍ ഉ​​പ​​യോ​​ഗി​​ക്ക​​ല്‍, അ​​പ​​ക​​ട​​സ്ഥ​​ല​​ങ്ങ​​ള്‍ സം​​ബ​​ന്ധി​​ച്ച് സൂ​​ച​​ന ന​​ല്‍കു​​ന്ന പാ​​ന​​ലു​​ക​​ളു​​ടെ അ​​ഭാ​​വം എ​​ന്നി​​വ​​യാ​​ണ് അ​​പ​​ക​​ട​​കാ​​ര​​ണ​​ങ്ങ​​ളാ​​യി ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ള്ള​​ത്. വേ​ന​ലാ​കു​ന്ന​തോ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും ആ​ളു​ക​ളു​മാ​ണ് സീ​ലൈ​നി​ലെ​ത്തു​ന്ന​ത്.