ദുബായ്: ടാക്സി വിളിച്ച് മൂന്നുമിനിറ്റിനുള്ളിൽ എത്തിയില്ലെങ്കിൽ മൂവായിരം ദിർഹം സമ്മനം നൽകുമെന്ന് ഹല ടാക്സി. സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തിലേക്കുള്ള പ്രചാരണത്തിന്റെ ഭാഗമായാണ് സമ്മാനപദ്ധതി.
ആപ്പിൽ വാഹനം ബുക്ക് ചെയ്താൽ ഏറ്റവും സമീപത്തുള്ള ഡ്രൈവർക്ക് മൂന്നു മിനിറ്റിനകം എത്താനാകുമെന്നാണ് ഹല കണക്കാക്കുന്നത്. എത്താനായില്ലെങ്കിൽ കരീം ക്രെഡിറ്റിൽ 3000 ദിർഹം എത്തും. മൂന്നുദിവസം കൂടുമ്പോൾ ഒരാൾക്ക് എന്ന നിലയിലായിരിക്കും സമ്മാന പ്രഖ്യാപനം.