ദുബായ്: യുഎഇയിൽ ആദ്യ മൊബൈൽ കോവിഡ് വാക്സിൻ ക്ലിനിക്ക് തുടങ്ഹി. പതിനൊന്ന് നഴ്സുമാരും ഡോക്റ്റർമാരും അടങ്ങുന്ന രണ്ടു ക്ലിനിക്കുകളാണ് ദുബായിലെ വിവിധ പ്രദേശങ്ങളിൽ സഞ്ചരിച്ച് സേവനം നൽകുന്നത്. ഇവിടെ പതിനൊന്ന് ഇടങ്ങളിലായാണ് വാക്സിനേഷൻ നൽകുന്നത്. ഒരുമാസത്തിനിടെ 7,688 പേർക്ക് മൊബൈൽ ക്ലിനിക്കിലൂടെ പ്രതിരോധ കുത്തിവയ്പ്പ് നൽകി.
മുഹമ്മദ് ബിൻ റാഷിദ് യൂനിവേഴ്സിറ്റി ഒഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസ് (എംബിആർയു) ദുബായ് ഹെൽത്ത് അതോറിറ്റിയുടെ സഹകരണത്തോടെയാണ് മൊബൈൽ വാക്സിനേഷൻ ഡ്രൈവുകൾ നടത്തുന്നത്. ആരോഗ്യപരിചരണം നൽകുന്നതിനായി എംബിആർയു ആരംഭിച്ച വെൽനെസ് ഓൺ വീൽസ് സംരംഭത്തിന്റെ ഭാഗമായാണ് മൊബൈൽ ക്ലിനിക്കുകൾ വിന്യസിച്ചിരിക്കുന്നത്.
പ്രതിരോധ കുത്തിവയ്പ്പിന് മുൻഗണനയുള്ള നൂറുശതമാനം പേർക്കും സേവനമെത്തിക്കുകയാണ് ലക്ഷ്യം.