റിയാദ്: സൗദിയില്‍ ഗവണ്മെന്റ് സര്‍വീസിലെ വനിതാ പ്രാതിനിധ്യം ഒറ്റവര്‍ഷം കൊണ്ട് 21000ല്‍ നിന്ന് 4.84 ലക്ഷമായി. സിവില്‍ സര്‍വിസിലെ വനിത ജീവനക്കാരുടെ എണ്ണം 2010ല്‍ 21,000 ആയിരുന്നത് 2019ല്‍ 4,84,000 ആയി വര്‍ധിച്ചു . ഇത് കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏകദേശം 25 മടങ്ങ് കൂടുതലാണ്. സൈനിക, സുരക്ഷ മേഖലകളിലെ വനിത ജീവനക്കാര്‍ സര്‍ക്കാര്‍ മേഖലയിലെ മൊത്തം വനിത ജോലിക്കാരില്‍ രണ്ടു ശതമാനമാണ്.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ സൗദി സിവില്‍ സര്‍വിസില്‍ വനിത ഉദ്യോഗസ്ഥരുടെ എണ്ണം 25 മടങ്ങ് വര്‍ധിച്ചതായി ഫാമിലി അഫയേഴ്സ് കൗണ്‍സില്‍ റിപ്പോര്‍ട്ട്. സിവില്‍ സര്‍വിസിലും സൈനിക വിഭാഗത്തില്‍ ചില മേഖലകളിലുമാണ് സൗദി അറേബ്യ സ്ത്രീ ശാക്തീകരണത്തില്‍ വളരെ മികച്ച രീതിയില്‍ മുന്നേറുന്നത് .
‘സമൂഹത്തിലും വിവിധ ബിസിനസ്, സര്‍ക്കാര്‍ മേഖലകളിലും സൗദി സ്ത്രീകളുടെ പങ്ക്’എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടില്‍ 2019 അവസാനത്തോടെ സുരക്ഷ സൈനിക മേഖലകളിലെ വനിത ഉദ്യോഗസ്ഥരുടെ എണ്ണം 9408 ആയി ഉയര്‍ന്നതായും വനിതകള്‍ക്കായി 500 സൈനിക തസ്തികകളില്‍ നടപടികള്‍ പൂര്‍ത്തിയായതായും വ്യക്തമാക്കുന്നു.
പ്രതിരോധ മന്ത്രാലയം, നാഷനല്‍ ഗാര്‍ഡ് മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം,ജനറല്‍ ഇന്റലിജന്‍സ് പ്രസിഡന്റ്, ആഭ്യന്തര സുരക്ഷ വിഭാഗം പ്രസിഡന്റ്, അന്വേഷണ അതോറിറ്റി, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്‍വെസ്റ്റിഗേഷന്‍, പബ്ലിക് പ്രോസിക്യൂഷന് എന്നിവ ഈ മേഖലകളില്‍ ഉള്‍പ്പെടും .