ദുബായ്: ടാക്സികളിൽ സ്മാർട്ട് പരസ്യ ബോർഡുകൾ സ്ഥാപിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അഥോറിറ്റി (ആർടിഎ). വരുമാനം വർധിപ്പിക്കാനുദ്ദേശിച്ച് 11000 ടാക്സികളിലാണ് സ്മാർട്ട് ടോപ്പ് പരസ്യബോർഡുകള്‍ സ്ഥാപിക്കുക. ആദ്യഘട്ടമെന്ന നിലയിൽ നൂറോളം ടാക്സികളിൽ ഈ സംവിധാനം ഏർപ്പെടുത്തി.
നൂതന സാങ്കേതിക വിദ്യകളുപയോഗിച്ചുള്ള സ്മാർട്ട് ബോർഡുകൾ പരസ്യം കൂടാതെ എമിറേറ്റിലെ പൊതുപരിപാടികൾ ഉൾപ്പെടെ വിവരങ്ങളും നൽകും. സ്വകാര്യ മേഖലയിൽ ഭരണകൂടത്തിന്റെ പങ്കാളിത്തം വർധിപ്പിക്കുകയും വരുമാന സ്രോതസുകൾ വൈവിധ്യവത്കരിച്ച് ടാക്സി മേഖലയ്ക്ക് സഹായം നൽകുന്നതിനും ഉദ്ദേശിച്ചാണ് പദ്ധതി.
നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കുന്നതിനു കൂടി ഇത് സഹായകമാകുമെന്ന് പൊതുഗതാഗത ഏജൻസി ട്രാൻസ്പോർട്ടേഷൻ സിസ്റ്റം ഡയറക്റ്റർ ഖാലിദ് അൽ അവാദിയാ പറഞ്ഞു.