അമ്മാന്: പ്രശസ്ത ഫലസ്തീന് കവിയും നോവലിസ്റ്റുമായ മുരീദ് ബര്‍ഗൂസി ജോര്ഡന് തലസ്ഥാനമായ അമ്മാനില്‍ അന്തരിച്ചു. 76 വയസ്സായിരുന്നു. ഫലസ്തീന് ജനതക്കുവേണ്ടി എഴുത്തിലൂടെ പോരാടിയ ബര്‍ഗൂസിയുടെ വിഖ്യാത ആത്മകഥാപരമായ നോവല്‍ ‘റഅയ്തു റാമല്ല’ (റാമല്ല ഞാന്‍ കണ്ടു) മലയാളമുള്‍പ്പെടെ വിവിധ ലോകഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
12 കവിതസമാഹാരങ്ങളും ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നജീബ് മഹ്ഫൂസ് സാഹിത്യ അവാര്‍ഡ് ഉള്‍പ്പെടെ നേടിയ ബര്‍ഗൂസിയുടെ മിക്ക രചനകളും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത് ഈജിപ്ഷ്യന്‍ നോവലിസ്റ്റായ ഭാര്യ റദ്വ ആശൂറാണ്. ജീവിതത്തിെന്റ മുക്കാല്‍ ഭാഗവും രാജ്യഭ്രഷ്ടനായി കഴിയേണ്ടിവന്ന ബര്‍ഗൂസി, റാമല്ലക്ക് സമീപം ദാഇര്‍ ഗസാന ഗ്രാമത്തില്‍ 1944 ജൂലൈ എട്ടിനാണ് ജനിച്ചത്.
ഈജിപ്ത്, ജോര്ഡന്, ഇറാഖ്, ലബനാന് തുടങ്ങിയ രാജ്യങ്ങളിലായാണ് വലിയൊരു കാലയളവ് കഴിഞ്ഞത്. 1967ല്‍ അറബ്- ഇസ്രായേല്‍ യുദ്ധം നടക്കുേമ്ബാള്‍ കൈറോയില്‍ വിദ്യാര്‍ഥിയായിരുന്ന ബര്‍ഗൂസിക്ക്, 30 വര്‍ഷത്തേക്ക് ജന്മനാടായ റാമല്ലയിലേക്ക് മടങ്ങാനായില്ല. ഓസ്ലോ കരാര്‍ നിലവില്‍ വന്നതിനു ശേഷം 1996ല്‍ റാമല്ലയിലേക്ക് നടത്തിയ സന്ദര്‍ശനമാണ് ‘റാമല്ല ഞാന്‍ കണ്ടു’ നോവലിെന്റ പ്രചോദനം.
ഹംഗറി തലസ്ഥാനമായ ബുഡാപെസ്റ്റില്‍ പി.എല്‍.ഒയുടെ സാംസ്കാരിക അറ്റാഷെയായി സേവനമനുഷ്ഠിച്ചിരുന്നെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ സജീവമായിരുന്നില്ല. ഫലസ്തീന് സാംസ്കാരിക മന്ത്രി ആതിഫ് അബൂ സൈഫ് നിര്യാണത്തില്‍ അനുശോചിച്ചു. അറബ് കവി തമീം ബര്‍ഗൂസി മകനാണ്.