കുവൈറ്റിൽ തടവുകാർക്ക് വാക്സിൻ

കു​വൈ​റ്റ്സി​റ്റി: ‌ത​ട​വു​പു​ള്ളി​ക​ൾ​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വയ്പ്പ് നൽകി കുവൈറ്റ് ആരോഗ്യമന്ത്രാലയം. സെ​ൻ​ട്ര​ൽ ജ​യി​ൽ, പ​ബ്ലി​ക് ജ​യി​ൽ, വ​നി​ത ജ​യി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ 4,000 ത​ട​വു​കാ​ർ​ക്ക് കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കു​ന്ന ക്യാംപെയ്ന് ക​ഴി​ഞ്ഞ​ദി​വ​സം തു​ട​ക്ക​മാ​യി.

​ജ​യി​ൽ ആ​ശു​പ​ത്രി അ​ഡ്മി​നി​സ്ട്രേ​ഷന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ആ​ദ്യ ഡോ​സ് വാ​ക്സി​നാണ് ന​ൽ​കി​ത്തു​ട​ങ്ങിയത്. സാം​ക്ര​മി​ക രോ​ഗ​മു​ള്ള​വ​ർ, ഭ​ക്ഷ്യ, മ​രു​ന്ന് അ​ല​ർ​ജി​യു​ള്ള​വ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് കു​ത്തി​വെ​പ്പ് ന​ൽ​കു​ന്നി​ല്ല. ജ​യി​ൽ​പു​ള്ളി​ക​ൾ​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് ക്യാംപെയ്ൻ ന​ട​ത്തു​ന്ന ആ​ദ്യ​ത്തെ രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് കുവൈറ്റ്.

നാ​ടു​ക​ട​ത്തൽ കേ​ന്ദ്ര​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും താ​മ​സ​കാ​ര്യ വ​കു​പ്പിന്‍റെ ക​സ്റ്റ​ഡി​യി​ലു​ള്ള​വ​ർ​ക്കും വ​രും ദി​വ​സ​ങ്ങ​ളി​ൽ വാ​ക്സി​ൻ ന​ൽ​കും.