മനാമ: ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലേക്ക് ഗള്‍ഫ് എയര്‍ സര്‍വീസ് പുനരാരംഭിക്കുന്നു. ആഴ്ചയില്‍ രണ്ടു സര്‍വീസുകളാണ് ഫെബ്രുവരി 15 മുതല്‍ ആരംഭിക്കുക. 1981ലാണ് ആദ്യമായി ശ്രീലങ്കയിലേക്ക് സര്‍വിസ് ആരംഭിച്ചത്.
അബൂദബി, ദുബായ്, കുവൈറ്റ്, ഇന്ത്യ, റിയാദ്, ജിദ്ദ, ദമ്മാം, മസ്കറ്റ്, കെയ്റോ, അമ്മാന്, ലണ്ടന്‍, പാരിസ്, ഫ്രാങ്ക്ഫര്‍ട്ട്, അഥീന, ബാങ്കോക്ക്, മനില, ധാക്ക, പാകിസ്ഥാന് എന്നിവിടങ്ങളിലേക്കാണ് നിലവില്‍ ഗള്‍ഫ് എയര്‍ സര്‍വീസ് നടത്തുന്നത്.
2020ല്‍ സര്‍വീസ് നിര്‍ത്താത്ത ഏതാനും വിമാനക്കമ്പനികളിലൊന്നാണ് ഗള്‍ഫ് എയര്‍. കൂടുതല്‍ സ്ഥലങ്ങളിലേക്ക് വരും ദിവസങ്ങളില്‍ സര്‍വീസ് പുനരാരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി.