യെമൻ യുദ്ധം നിർത്തലാക്കണം എന്നാവശ്യപ്പെട്ട് അമേരിക്ക സൗദിയുമായി ചർച്ച നടത്തി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കെനും സൗദി അറേബ്യ വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദും തമ്മിലാണ് ചർച്ച നടത്തിയത്. വെള്ളിയാഴ്ച നടത്തിയ ചർച്ചയിൽ ആഭ്യന്തര സുരക്ഷയെപ്പറ്റിയും മനുഷ്യാവകാശങ്ങളെപ്പറ്റിയും യെമൻ യുദ്ധത്തെപ്പറ്റിയും ഇരു കൂട്ടരും സംസാരിച്ചു.
“പുതിയ ഭരണസംനേതൃത്വത്തിൻ്റെ നിർണായകമായ നിരവധി കാര്യങ്ങളെപ്പറ്റി സെക്രട്ടറി സംസാരിച്ചു. 11 മനുഷ്യാവകാശ പ്രശ്നങ്ങളും യമൻ യുദ്ധം അവസാനിപ്പിക്കുന്നതും ഇതിൽ ഉൾപ്പെടും.”- യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.
യമൻ യുദ്ധം അവസാനിപ്പിക്കാൻ മുൻകൈ എടുക്കുമെന്ന് നേരത്തെ ബൈഡൻ പ്രസിഡൻ്റായ പുതിയ ഭരണനേതൃത്വം അറിയിച്ചിരുന്നു