അൽക്വയ്ദ തലവൻ അറസ്റ്റിൽ

യുഎൻ: ഭീകരസംഘടനയായ അൽക്വയ്ദയുടെ യെമൻ കേന്ദ്രീകരിച്ചുള്ള വിഭാഗത്തിന്‍റെ തലവൻ പിടിയിലായതായി യുഎൻ റിപ്പോർട്ട്. ഭീകരൻ ഖാലിദ് ബതാർഫി മാസങ്ങൾക്കു മുൻപ് പിടിയിലായെന്നും യെമനിൽനിന്നുള്ള യുഎൻ നിരീക്ഷണവിഭാഗം റിപ്പോർട് ചെയ്തു. അറബ് ഉപഭൂഖണ്ഡത്തിലെ സംഘടനയുടെ ചുമതല ഒരുവർഷം മുൻപാണ് ഇയാൾ ഏറ്റെടുത്തത്.

അറബ് മേഖലയിൽ ഭീകരസംഘടനയ്ക്ക് നേതൃത്വം നൽകിയ ബതാർഫിയെ പിടികൂടുമ്പോൾ ഇയാളുടെ കൂട്ടാളി സാദ്അതേഫ് അൽ അവ്‌ലാഖിയും കൂടെയുണ്ടായിരുന്നു. എന്നാൽ അൽ മഹ്റാഹ് ഗവർണറേറ്റിലെ ഗായ്ദാ നഗരത്തിലുണ്ടായ ഏറ്റുമുട്ടലിൽ ഇ‍യാൾ കൊല്ലപ്പെട്ടതായും യുഎൻ റിപ്പോർട്ടിൽ പറയുന്നു.