റിയാദ് : നവമാധ്യമങ്ങളിലെ ഇടപെടലുകൾ എന്ന വിഷയത്തെ ആസ്പദമാക്കി ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് ഘടകം ഏകദിന ശില്പശാല സംഘടിപ്പിച്ചു. പുതിയകാല ആശയവിനിമയ സാധ്യതകളെ കൃത്യവും സുരക്ഷിതവുമായ ഇടപെടൽ നടത്തുന്നതിനു സാമൂഹിക പ്രവർത്തകരെ പ്രാപ്തരാക്കുന്നതിനാണ് ശില്പശാല സംഘടിപ്പിച്ചത്. വാർത്തകളുടെ പിറവി, നവകാല മാധ്യമ പ്രവർത്തനത്തിലെ ജിർണതകൾ എന്ന വിഷയത്തിൽ ഗൾഫ് മാധ്യമം എഡിറ്റോറിയൽ മേധാവി നജീം കൊച്ചു കലുങ്ക് ക്ലാസ് എടുത്തു. വാർത്തകൾ റിപ്പോർട്ട് ചെയ്യപെടുമ്പോൾ ശ്രദ്ധിക്കേണ്ട വിഷയങ്ങളെ കുറിച്ച് റിയാദ് മീഡിയാ ഫോറം സുലൈമാൻ ഊരകവും, സൈബർ ലോത്തെ ട്രിക്കുകളും , ടിപ്സുകളും എന്നവിഷയത്തിൽ ടാലന്റ് ഐ.റ്റി. സൊലൂഷൻ, ഇൻഫ്രാ സ്ട്രക്ച്ചർ കമ്പനി ഡയറക്ടർ മുനീബ് പാഴൂരും ക്ളാസുകൾ നയിച്ചു.
ഏകദിന ശിൽപശാല സോഷ്യൽ ഫോറം റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബഷീർ കാരന്തൂർ ഉത്ഘാടനം ചെയ്തു. സോഷ്യൽ ഫോറം സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ലത്തീഫ് എൻ എൻ അധ്യക്ഷത വഹിച്ചു.
സോഷ്യൽ ഫോറം മീഡിയ കൺവീനർ അൻസാർ ചങ്ങനാശ്ശേരി സോഷ്യൽ ശില്പശാല കോർഡിനേറ്റ് ചെയ്തു.
സോഷ്യൽ ഫോറം അവയർനസ് എന്ന വിഷയത്തിൽ ഫോറം എക്സിക്യൂട്ടീവ് അംഗം അൻസിൽ മൗലവി ക്ലാസ് നൽകി. പരിപാടിയിൽ പങ്കെടുത്ത സാമൂഹിക പ്രവർത്തകർക്ക് നജീം കൊച്ചു കലുങ്ക്, സുലൈമാൻ ഊരകം, ഫ്രറ്റേണിറ്റി ഫോറം ആക്റ്റിംഗ് പ്രസിഡന്റ് അൻസാർ ആലപ്പുഴ, ബഷീർ കാരന്തൂർ, മുനീബ് പാഴൂർ ഫോറം സെക്രട്ടറിമാരായ മുഹമ്മദ് ഉസ്മാൻ , മുഹിനുദ്ദീൻ മലപ്പുറം, എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.