റിയാദ്: സൗദിയിൽ 1160 കോടി റിയാലിന്റെ അഴിമതി നടത്തിയ കേസിൽ 32 പേർ അറസ്റ്റിൽ. ഏഴു ബിസിനസുകാർ, 12 ബാങ്ക് ജീവനക്കാർ, പൊലീസ് ഓഫിസർ, അഞ്ച് പൗരന്മാർ, രണ്ടു വിദേശികൾ എന്നിവരാണ് പിടിയിലായത്. അഴിമതി, തട്ടിപ്പ് സാമ്പത്തിക നേട്ടത്തിന് പദവി ദുരുപയോഗം ചെയ്യൽ, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമതത്തിയത്.
ഉറവിടം വെളിപ്പെടുത്താത്ത വൻ തുക വിദേശ രാജ്യങ്ങളിലേക്കു അയയ്ക്കാൻ കൂട്ടുനിന്ന ബാങ്ക് ജീവനക്കാരൻ കൈക്കൂലി വാങ്ങിയതായും കണ്ടെത്തി. 98 ലക്ഷം റിയാൽ ബാങ്കിൽ നിക്ഷേപിക്കാനെത്തിയപ്പോഴാണ് അറസ്റ്റ്.