മനാമ: ബുധനാഴ്ച രാത്രിയും ഇന്ന് രാവിലെയുമായി ബഹ്റൈനില്‍ രണ്ട് മലയാളികള്‍ മരണപ്പെട്ടു. പത്തനംതിട്ട കൂടല്‍ സത്യശ്ശേരി ജനാര്‍ദ്ദനന്റെ മകന് സുരേഷ്കുമാര്‍(53), കണ്ണൂര്‍ ഇരിക്കൂര്‍ എന്‍.ബി ഹൗസില്‍ പുതിയ പുരയില്‍ പോക്കറിന്റെ മകന് എലോടന്‍ വളപ്പില്‍ മുഹമ്മദ് കുഞ്ഞി (55) എന്നിവരാണ് മരിച്ചത്.
സുരേഷ്കുമാര്‍ ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞ് റൂമിലെത്തി കുളിക്കാന്‍ ബാത്റൂമില്‍ കയറിയപ്പോള്‍ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. 20 വര്‍ഷമായി ബഹ്റൈനിലാണ് ഇദ്ദേഹം. റെഡ്ടാകില് സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്നു. മാതാവ് ലക്ഷമിക്കുട്ടിയമ്മ, ഭാര്യ: സുനിത. മക്കള്‍: ശ്രേയസ്, ശ്രേയ. സഹോദരന്: സുനില്‍ (ബഹ്റൈന്‍).
ഹമദ് ടൗണ്‍ ബ്ലൂ ബീച്ച് റസ്റ്റോറന്റില്‍ ജീവനക്കാരനാണ് ഇരിക്കൂര്‍ എലോടന്‍ വളപ്പില്‍ മുഹമ്മദ് കുഞ്ഞി (55). വ്യാഴാഴ്ച രാവിലെ ഒമ്ബത് മണിക്ക് ശാരീരിക അസ്വസ്ഥതകള്‍ കാരണം ബി.ഡി.എഫ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇദ്ദേഹം 23 വര്‍ഷമായി ബഹ്റൈനില്‍. മാതാവ്: മറിയം. ഭാര്യ: റഹ്മത്ത്. മക്കള്‍: റസ്ന, റിസാന, റയ്യാന്‍.