സൗദിയിലേക്ക് വരാനായി ദുബൈയിലെത്തിയ മലയാളി കോവിഡ് ബാധിച്ച് മരിച്ചു

ജിദ്ദ: അവധി കഴിഞ്ഞു ജിദ്ദയിലേക്ക് പുറപ്പെട്ട മലപ്പുറം സ്വദേശി ദുബൈയില്‍ കോവിഡ് ബാധിച്ചു മരിച്ചു. മഞ്ചേരി പാണ്ടിക്കാട് തമ്പാനങ്ങാടി സ്വദേശി അരിപ്രത്തൊടിക അഷ്‌കര്‍ അലിയാണ് (38) വ്യാഴാഴ്ച ദുബൈയിലെ ആശുപത്രിയില്‍ മരിച്ചത്. ജിദ്ദയില്‍ ടാക്സി ഡ്രൈവര്‍ ആയി ജോലിചെയ്യുകയായിരുന്ന ഇദ്ദേഹം എട്ട് മാസങ്ങള്‍ക്ക് മുമ്പാണ്‌ അവധിക്കായി നാട്ടിലേക്ക് പോയിരുന്നത്. അവധി കഴിഞ്ഞു മൂന്നാഴ്ചകള്‍ക്ക് മുമ്ബ് ജിദ്ദയിലേക്കുള്ള യാത്രയില്‍ ദുബൈയില്‍ വെച്ച്‌ കോവിഡ് ബാധിക്കുകയും ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരിക്കുകയുമായിരുന്നു. ഭാര്യ: അരിക്കുഴി ഉമ്മുസല്‍മ ചെമ്പ്രശ്ശേരി, മക്കള്‍: മുഹമ്മദ് സിനാന്‍, ഫാത്തിമ സന, ഹാദി അഷ്‌കര്‍.