പുണ്യസ്ഥലങ്ങളുടെ വികസനത്തിന് പുതിയ കമ്പനി വരുന്നു

ജിദ്ദ: മിന, അറഫ, മുസ്ദലിഫ എന്നീ പുണ്യസ്ഥലങ്ങളുടെ വികസനത്തിന് കിദാന ഡെവലപ്മെന്‍റ് കമ്പനി ആരംഭിച്ചു. മിനാ ആസ്ഥാനമായുള്ള കമ്പനി നൂറുകോടി റിയാൽ മൂലധനമാക്കിയാണ് സ്ഥാപിച്ചത്. തീർഥാടനകേന്ദ്രങ്ങളുടെ പുനർനിർമാണ ജോലികൾ സുസ്ഥിരതയിലേക്കു നയിക്കുക എന്നതാണ് ലക്ഷ്യം.

കൂടുതൽ ആളുകൾക്ക് ഹജ് കർമം നിർവഹിക്കാൻ സൗകര്യമൊരുക്കുകയെന്ന വിഷൻ 2030 ലക്ഷ്യം കമ്പനിയുടെ ഭാഗമാണ്. ഹജ് സീസണുകളിൽ മികച്ച സേവനങ്ങളും സൗകര്യങ്ങളും ഏർപ്പെടുത്തും. കെട്ടിടങ്ങൾ രൂപകൽപ്പന ചെയ്യുകയും നടപ്പാക്കുകയും ചെയ്യും. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ചായിരിക്കും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക.