റോഡ് സുരക്ഷ; സൗദി മുന്നിൽ

റിയാദ്: അറബ് ലോകത്തെ നിരത്തുകളിൽ സാങ്കേതികവിദ്യ ഉപയോഗിച്ച് ജാഗ്രതാ നിർദേശം നൽകുന്നതിൽ സൗദി അറേബ്യ ഒന്നാമത്. ജിസിസി വികസന സൂചികപ്രകാരമാണ് ഈ കണക്ക്. സൗദി ഗതാഗത മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ 58 കിലോമീറ്ററിലേറെ റോഡുകളിൽ സാങ്കേതികവിദ്യ ഉപയോഗിച്ച് മുന്നറിയിപ്പ് നിർദേശങ്ങൾ നൽകുന്നു. ഡ്രൈവർമാർ ട്രാക്കുകൾ മാറുന്നതും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും തുടങ്ങി മോശം കാലവാസ്ഥ ചൂണ്ടിക്കാട്ടാൻ വരെ ഇത്തരം സജ്ജീകരണങ്ങൾ കൊണടാകുന്നു. ശബ്ദ സന്ദേശങ്ങളായും മറ്റുരീതിയിലും ഇത്തരം മുന്നറിയിപ്പുകൾ നൽകുന്നുണ്ട്.

‌അപകടനിരക്ക് ഗണ്യമായതോതിൽ കുറയ്ക്കാൻ ഇത്തരം സജ്ജീകരണങ്ങൾകൊണ്ട് സാധിച്ചതായും വികസന സൂചികാ റിപ്പോർട്ടിൽ പറ‍യുന്നു. ഒരുലക്ഷം പേരിൽ 28.8 കാർ അപകടമരണമെന്ന തോത് 16.8 ലേക്കു കുറയ്ക്കാൻ ഇത്തരം സമീപനങ്ങൾകൊണ്ടായി.

രാജ്യത്തിന്‍റെ വിഷൻ 2030 പദ്ധതിയുടെ ഭാഗമായാണ് റോഡ് സുരക്ഷാ മാനദണ്ഡങ്ങളിൽ വലിയ മാറ്റം വരുത്തിയത്.