റിയാദ്: സൗദിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കോവിഡ് പ്രമാണിച്ച് രണ്ടര മാസം കൂടി ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. സൗദി വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അധ്യയന വര്‍ഷത്തിന്റെ ശീതകാല അവധിക്കാലം കഴിഞ്ഞ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഞായറാഴ്ച തുറക്കാനിരിക്കെയാണ് മന്ത്രാലയം ഓണ്‍ലൈന്‍ ക്ലാസുകള്‍ നീട്ടിയത്. സര്‍വകലാശാലകള്‍ക്കും ടെക്‌നിക്കല്‍, വൊക്കേഷണല്‍ ട്രെയിനിംഗ് കോര്‍പ്പറേഷന്‍ (ടിവിടിസി) സ്ഥാപനങ്ങള്‍ക്കുമായുള്ള തിയറി ക്ലാസുകള്‍ വിദൂര വിദ്യാഭ്യാസം വഴി നടക്കുമെന്നും യൂണിവേഴ്സിറ്റി സയന്‍സ് പ്രാക്ടിക്കല്‍, ടിവിടിസി പരിശീലനവും അതാത് സ്ഥാപനങ്ങളിലും നടക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
”സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഇന്റര്‍മീഡിയറ്റ്, സെക്കന്‍ഡറി ഘട്ടങ്ങളിലേക്കുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ രാവിലെ 9 മുതല്‍ ആരംഭിക്കും, പ്രാഥമിക തലത്തിലുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ വൈകുന്നേരം 3 മണി മുതല്‍ ആരംഭിക്കും.
അധ്യാപകര്‍, ഫാക്കല്‍റ്റി അംഗങ്ങള്‍, പരിശീലകര്‍ തുടങ്ങി മേഖലയിലെ എല്ലാവര്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസവും പരിശീലനവും ഫലപ്രദമായി കൈകാര്യം ചെയ്യുന്നതില്‍ മന്ത്രാലയം പ്രശംസിച്ചു.