കായികതാരം ഹദാദിനെ ഖത്തർ വിട്ടയയ്ക്കണം: ബഹ്റൈൻ

ദുബായ്: പ്രശസ്ത ബോഡി ബിൽഡർ സമി അൽ ഹദാദിനെ ഖത്തർ ഉടൻ വിട്ടയയ്ക്കണമെന്ന് ബഹ്റൈൻ ഒളിംപിക് കമ്മിറ്റി (എഎൻഒസി). ഇന്‍റർനാഷണൽ ഒളിംപിക് കമ്മിറ്റിയിലും ബഹ്റൈൻ ഈ ആവശ്യം ഉന്നയിച്ചതായി ബിഎൻഎ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ജനുവരി എട്ടിനാണ് ബഹ്റൈൻ സമുദ്രാതിർത്തിയിൽ മീൻപിടിക്കുന്നതിനിടെ ഹദാദിനെ ഖത്തർ പിടികൂടിയത്. 2016ൽ ഐഎഫ്ബിബി മൊസോളനി പ്രോ ക്ലാസിക്കിലും 2018ൽ ഐഎഫ്ബിബി പ്രോ സ്പെയ്നിലും അദ്ദേഹം സ്വർണ മെഡൽ നേടിയിരുന്നു. പ്രൊഫഷണൽ അത്‌ലറ്റ് എന്ന നിലയിൽ പാസ്പോർട്ട് ലഭിച്ച ആളാണ് ഹദാദ്.