ഒമാൻ എയറിന് കൊച്ചിയിലേക്ക് പുതിയ സർവീസ്

മ​സ്​​ക​റ്റ്​: ഒ​മാ​ൻ എ​യ​ർ മ​സ്​​ക​റ്റിൽ​നി​ന്ന്​ കൊ​ച്ചി​യി​ലേ​ക്ക്​ ഒ​രു സ​ർ​വീസ്​ കൂ​ടി തു​ട​ങ്ങും. മൊ​ത്തം 25 ഇ​ട​ങ്ങ​ളി​ലേ​ക്ക്​ ജ​നു​വ​രി​യി​ൽ പു​തി​യ സ​ർ​വീസു​ക​ൾ തു​ട​ങ്ങു​മെ​ന്ന്​ ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

മ​സ്​​ക​ത്തി​ൽ​നി​ന്ന്​ ദോ​ഹ​യി​ലേ​ക്കു​ള്ള പ്ര​തി​വാ​ര വി​മാ​ന​ങ്ങ​ൾ ര​ണ്ടി​ൽ​നി​ന്ന്​ നാ​ലാ​യി ഉ​യ​ർ​ത്തും. ദു​ബാ​യി​ലേ​ക്കു​ള്ള​ത്​ മൂ​ന്നി​ൽ​നി​ന്ന്​ അ​ഞ്ചാ​യും ല​ണ്ട​നി​ലേ​ക്കു​ള്ള​ത്​ ര​ണ്ടി​ൽ​നി​ന്ന്​ മൂ​ന്നാ​യും വ​ർ​ധി​പ്പി​ക്കും. കൊ​ച്ചി​ക്കു​ പു​റ​മെ മും​ബൈ, കെയ്റോ, ഡ​ൽ​ഹി, ഹൈ​ദ​രാ​ബാ​ദ്, ഇ​സ്​​ലാ​മാ​ബാ​ദ്, ലാ​ഹോ​ർ, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ ഓരോ സ​ർ​വീസു​ക​ൾ ​കൂ​ടി ആ​രം​ഭി​ക്കും. എ​ല്ലാ​വി​ധ കോ​വി​ഡ്​ സു​ര​ക്ഷാ​ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പാ​ലി​ച്ചാ​ണ്​ സ​ർ​വീസു​ക​ൾ ന​ട​ത്തു​ന്ന​തെ​ന്ന്​ ഒ​മാ​ൻ എ​യ​ർ അ​റി​യി​ച്ചു.