അജ്മാൻ: പരിസ്ഥിതി നിയമങ്ങൾ ലംഘിച്ച 587 സ്ഥാപനങ്ങൾക്കെതിരേ അജ്മാനിൽ നടപടിയെടുത്തു. നിയമംലംഘിച്ച് പൊതു ഇടങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിച്ചതിനും അലക്ഷ്യമായി വസ്തുക്കൾ ഉപേക്ഷിച്ചതിനുമാണ് കഴിഞ്ഞവർഷം ഇത്രയും സ്ഥാപനങ്ങൾക്കെതിരേ നടപടിയുണ്ടായതെന്ന് അധികൃതർ.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും നഗരത്തിന്റെ ഭംഗി നിലനിർത്തുന്നതും ലക്ഷ്യമിട്ടാണ് 2267 പരിശോധനകൾ നടത്തിയതെന്ന് അജ്മാൻ നഗരസഭ ഡയറക്റ്റർ ജനറൽ അബ്ദുറഹ്മാൻ അൽ നുഐമി പറഞ്ഞു. പ്ലാസ്റ്റിക് വ്യവസായത്തിലെ ലംഘനങ്ങൾ, ഡീസൽ വ്യാപാരം, എണ്ണ ശുദ്ധീകരണ ശാലകൾ, ല്യൂബ്രിക്കന്റുകളുടെ നിർമാണ്, കാർ സ്പെയർ പാർട്സുകളുടെ വിൽപ്പന, അറ്റകുറ്റപ്പണി, വെൽഡിങ് വ്യവസായങ്ങൾ എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന നടത്തിയത്.