ഹൂതികൾ ഭീകരർ: യുഎസ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് സൗദി

റിയാദ്: ഹൂതികളെ ഭീകരരായി പ്രഖ്യാപിക്കാനുള്ള യുഎസ് തീരുമാനത്തെ സ്വാഗതം ചെയ്ത് സൗദി അറേബ്യ. യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെ ഞായറാഴ്ച വൈകിട്ടാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പുതിയ യുഎസ് പ്രസിഡന്‍റായി ജോ ബെയ്ഡൻ ചുമതലയേൽക്കുന്നതിനു മുൻപായി ജനുവരി 19ന് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു പോംപെ അറിയിച്ചത്.

യുഎസ് തീരുമാനം യെമൻകാർക്ക് ഗുണംചെയ്യുമെന്നും അന്താരാഷ്ട്ര സുരക്ഷ മെച്ചപ്പെടുത്താനും ഹൂതി ഭീഷണിയെ നിർവീര്യമാക്കാനും സഹായിക്കുമെന്നും സൗദി വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ലോകസമാധാനത്തിന് ഭീഷണിയുയർത്തുന്ന ഹൂതികൾക്ക് ആയുധങ്ങളും സാമ്പത്തിക സഹായവും നൽകുന്നതും നിർത്തലാക്കേണ്ടതുണ്ടെന്നും മന്ത്രാലയം.

2014ൽ യെമൻ തലസ്ഥാനം സനാ പിടിച്ചെടുത്തതിനു പിന്നാലെ ഹൂതികൾ സൗദി അറേബ്യൻ നഗരങ്ങളിലേക്ക് നിരന്തരം മിസൈൽ ആക്രമണങ്ങൾ നടത്തി വരുകയാണ്. മാത്രമല്ല, ലോകത്തെ ഏറ്റവും തിരക്കേറിയ കപ്പൽചാലുകളുള്ള യെമൻ തീരത്തും ഹൂതികൾ ആക്രമണം നടത്തുന്നു.

ഹൂതി നേതാക്കളായ അബ്ദുൾ മാലിക്ക് അൽ ഹൂതി, അബ്ദുൾ അൽ ഖാലിദ് ബദർ അൽ ദിൻ അൽ ഹൂതി, അബ്ദുള്ള യഹ്യ അൽ ഹക്കിം എന്നിവരെ ആഗോള ഭീകരരായി മുദ്രകുത്തുമെന്നും യുഎസ് വിദേശകാര്യ സെക്രട്ടറി പോംപെ വ്യക്തമാക്കിയിരുന്നു.

അതിർത്തികടന്നുള്ള ആക്രമണങ്ങളും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി സൃഷ്ടിക്കുന്നതും ഹൂതികളെ ഭീകരസംഘടനയായി പ്രഖ്യാപിക്കാൻ മതിയായ കാരണങ്ങളാണെന്ന് പോംപെ പറഞ്ഞു. നിരവധി പേരുടെ ജീവനെടുക്കുകയും മേഖലയിൽ രാഷ്ട്രീയ അസ്ഥിരത സൃഷ്ടിക്കുകയും ചെയ്ത ഹൂതികൾ യെമനിലെ സമാധാനശ്രമങ്ങളെ അട്ടിമറിക്കുകയാണ്. ഡിസംബറിൽ യെമനിലെ ഏദനിൽ 26 പേരുടെ മരണത്തിനിടയാക്കിയ വിമാനത്താവള ആക്രമണത്തെ പ്രസ്താവനയിൽ എടുത്തുപറഞ്ഞു.

അതേസമയം, ഭീകരരെന്ന മുദ്ര കുത്തുന്നതോടെ ഹൂതി അധികാരകേന്ദ്രങ്ങളിൽനിന്ന് ബാങ്ക് ഇടപാടുകളും ഭക്ഷണവും ഇന്ധനവും ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ ലഭ്യതയും പ്രതിസന്ധിയിലാകുമോയെന്ന ആശങ്കയും പരക്കുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ മനുഷ്യാവകാശ പ്രതിസന്ധി നേരിടുന്ന മേഖലയെന്ന് യുഎൻ പ്രഖ്യാപിച്ച യെമനിലേക്കുള്ള ഇടപെടലുകൾക്ക് തിരിച്ചടിയാകും പ്രഖ്യാപനമെന്ന് വിവിധ സഹായസംഘടനകളും ബെയ്ഡന്‍റെ ഡെമൊക്രറ്റിക്ക് പാർട്ടിയിലെതന്നെ ഒരു വിഭാഗവും സം‍ശയിക്കുന്നു.

ജനുവരി 19ന് ബെയ്ഡൻ പ്രസിഡന്‍റായി ചുമതലയേൽക്കുന്നതിന് തൊട്ടുമുൻപാണ് പ്രഖ്യാപനം നിലവിൽ വരുക. എന്നാൽ, ഇത് സാഹയ പ്രവർത്തനങ്ങൾക്ക് തടസമാകില്ലെന്നു പോംപെ.

ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹൂതികളെ കടന്നാക്രമിക്കുന്നത് പുതിയ യുഎസ് ഭരണകൂടത്തിന് നയതന്ത്ര മേഖലയിലും തിരിച്ചടിയായേക്കും. അതേസമയം, യുഎസ്- സൗദി ബന്ധത്തെ പുനർനിർവചിക്കാൻ പ്രഖ്യാപനംകൊണ്ടാകും.