റിയാദ്: ഗള്‍ഫ് ഐക്യത്തിന്റെ കാഹളവുമായി അല്‍ ഉല കരാര്‍. 2021ലെ ജി.സി.സി ഉച്ചകോടി ലോക ചരിത്രത്തില്‍ ഒരു പുതിയ അധ്യായം കുറിച്ചു. പശ്ചിമേഷ്യയില്‍ നിലനിന്നിരുന്ന യുദ്ധസമാനമായ ഭീതിയും തര്‍ക്കവും അവസാനിച്ചതോടെ മൂന്നു വര്‍ഷക്കാലം നീണ്ടുനിന്ന ഉപരോധങ്ങള്‍ക്കും അവസാനമായി.
സൗദി അറേബ്യയും യു.എ.ഇയും ബഹ്റൈനും 2017 ജൂണ്‍ മുതല്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വേര്‍പ്പെടുത്തുകയും ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് അവസാനമായെന്നാണ് ഗള്‍ഫ് െഎക്യത്തിെന്റ ‘അല്‍ഉല കരാര്‍’ വ്യക്തമാക്കുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ക്കൊപ്പം ഖത്തറിനോട് ഉപരോധം പ്രഖ്യാപിച്ച ഇൗജിപ്തും കരാറിലൊപ്പുവെച്ചിട്ടുണ്ട്. ഇൗജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രി സാമിഹ് ശുക്രിയാണ് ഒപ്പിട്ടത്. അമേരിക്കന്‍ പ്രസിഡന്റിെന്റ മുതിര്‍ന്ന ഉപദേഷ്ടാവ് ജാരെഡ് കുഷ്നര്‍, ഒ.െഎ.സി സെക്രട്ടറി ജനറല്‍ ഡോ. യൂസുഫ് ബിന്‍ അഹ്മദ് അല്‍ഉതൈമിന്‍, അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബൂഗൈത്, ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. നാഇഫ് ഫലാഹ് മുബാറക് അല്‍ഹജ്റഫ് തുടങ്ങിയവരും പ െങ്കടുത്തു. ഗള്‍ഫ് സഹകരണ കൗണ്‍സിലിെന്റ സുപ്രീം കൗണ്‍സില്‍ ഉച്ചകോടി അല്‍ഉലയിലെ മറായ ഹാളില്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30നാണ് ആരംഭിച്ചത്. സൗദി ഭരണാധികാരി സല്മാന് രാജാവിെന്റ പ്രതിനിധിയായി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്മാന് ആണ് ഉച്ചകോടിയില്‍ അധ്യക്ഷത വഹിച്ചത്.
കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍അഹ്മദ് അല്‍സ്വബാഹ്, ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി, യു.എ.ഇ വൈസ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്, ബഹ് റൈന്‍ കിരീടാവകാശി അമീര്‍ സല്മാന് ബിന്‍ ഹമദ് ആലു ഖലീഫ, ഒമാന്‍ ഉപപ്രധാനമന്ത്രി ഫഹദ് ബിന്‍ മഹ്മൂദ് ആലു സഉൗദ് എന്നിവര്‍ സമ്മേളനത്തില്‍ സംബന്ധിച്ചു. ഇൗ ആറ് നേതാക്കളും അതത് രാജ്യങ്ങളെ പ്രതിനിധീകരിച്ച് കരാറില്‍ ഒപ്പുവെച്ചു. ചൊവ്വാഴ്ച രാവിലെ 11 മുതലാണ് നേതാക്കള്‍ അല്‍ഉലാ വിമാനത്താവളത്തിലെത്തി തുടങ്ങിയത്. കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. നാഇഫ് ഫലാഹ് അല്‍ഹജ്റഫും ചേര്‍ന്ന് സ്വീകരിച്ചു. നാല് വര്‍ഷത്തിലധികമായി തുടരുന്ന ഖത്തര്‍ ഉപരോധം നീക്കിക്കൊണ്ടുള്ള പ്രഖ്യാപനം ഉച്ചകോടിയിലുണ്ടാകുമെന്നതിനാല് 41ാമത് ജി.സി.സി ഉച്ചകോടിയെ ഗള്‍ഫ്, അറബ് ലോകത്തെ ജനങ്ങള്‍ ഏറെ പ്രധാന്യത്തോടെയാണ് ഉറ്റുനോക്കിയിരുന്നത്.
ഉച്ചകോടിയില്‍ ഖത്തര്‍ അമീറിെന്റ സാന്നിധ്യം ഏറെ ശ്രദ്ധേയമായി. ഉപരോധത്തിനു ശേഷം ആദ്യമായാണ് ഖത്തര്‍ അമീര്‍ ജി.സി.സി ഉച്ചകോടിയില്‍ പെങ്കടുക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളുടെ ഭാവി, സഹകരണം, പ്രാദേശിക അന്തര്‍ദേശീയ തലത്തിലെ പങ്കാളിത്തം, നേരിടുന്ന വെല്ലുവിളികള്‍ എന്നിവ ചര്‍ച്ച ചെയ്തതിലുള്പ്പെടും. വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ ജി.സി.സി രാജ്യങ്ങളുടെ ഗതി ശരിയാക്കുന്നതിനും സംയുക്തമായ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും െഎക്യവും സഹകരണവും കൂടുതല്‍ ശകതിപ്പെടുത്തുന്നതിനുള്ള റൂട്ട് മാപ്പായിരുന്നു കിരീടാവകാശിയുടെ പ്രസംഗം. ഉച്ചകോടിയില്‍ പെങ്കടുക്കുന്ന സൗദി ഒൗദ്യോഗിക സംഘത്തില്‍ വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്ഹാന്, സഹമന്ത്രി ഡോ. മുസാഇൗദ് ബിന്‍ മുഹമ്മദ് അല്‍അയ്ബാന്‍ എന്നിവരുള്‍പ്പെട്ടിരുന്നു.